ഇന്ത്യയ്ക്കായി എക്കാലത്തെയും മികച്ച ബോളിങ് പ്രകടനം, വിക്കറ്റ് വേട്ടയിൽ ഒന്നാമത്; വീണ്ടും ഷമിയുടെ ഹീറോയിസം
മുംബൈ ∙ വാങ്കഡെയിൽ കണ്ടത് ഇന്ത്യൻ നിരയുടെ ബാറ്റിങ് ഷോ മാത്രമല്ല, മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയാണ്. കിവീസ് ബാറ്റിങ് നിരയെ മുഴുവനായയും കൂടാരം കയറ്റിയ മത്സരത്തിൽ, പത്തിൽ ഏഴു വിക്കറ്റും നേടിയത് ഷമിയാണ്! ഏകദിനത്തിൽ മറ്റൊരു ഇന്ത്യക്കാരനും പറയാനില്ലാത്ത നേട്ടം. ടൂർണമെന്റിലെ ആദ്യ

മുംബൈ ∙ വാങ്കഡെയിൽ കണ്ടത് ഇന്ത്യൻ നിരയുടെ ബാറ്റിങ് ഷോ മാത്രമല്ല, മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയാണ്. കിവീസ് ബാറ്റിങ് നിരയെ മുഴുവനായയും കൂടാരം കയറ്റിയ മത്സരത്തിൽ, പത്തിൽ ഏഴു വിക്കറ്റും നേടിയത് ഷമിയാണ്! ഏകദിനത്തിൽ മറ്റൊരു ഇന്ത്യക്കാരനും പറയാനില്ലാത്ത നേട്ടം. ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ സൈഡ് ബെഞ്ചിലിരുന്ന ഷമി, സെമിയടക്കം കളിച്ച ആറ് മത്സരങ്ങളിൽനിന്നായി 23 വിക്കറ്റു നേടി വിക്കറ്റു വേട്ടക്കാരിൽ ഒന്നാമനാവുകയും ചെയ്തു. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഷമിക്ക് വിക്കറ്റ് നേടാനാവാത്തത്.
ഓസീസ് സ്പിന്നര്‍ ആഡം സാംപ ഈ പട്ടികയിൽ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്‍ഷന്‍ മധുഷങ്ക (21), ഷഹീന്‍ അഫ്രീദി (18), ജെറാള്‍ഡ് കോട്‌സീ (18), ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (18) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇന്നിംഗ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബോളര്‍ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോള്‍ തന്നെ താരത്തെ തേടി നേട്ടമെത്തി. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്‌സില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് മറികടന്നത്. 19 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ (25), ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് (28) എന്നിവരാണ് മറ്റുതാരങ്ങള്‍.
മാത്രമല്ല, ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഷമി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രോ (71), മുത്തയ്യ മുരളീധരന്‍ (68), മിച്ചല്‍ സ്റ്റാര്‍ക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോള്‍ട്ട് (53) എന്നിവരാണ് 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. ഇന്ന് ഇന്ത്യ ആദ്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13), കെയ്ന്‍ വില്യംസണ്‍ (69), ടോം ലാഥം (0) എന്നീ മുൻനിര ബാറ്റർമാരെയാണ് ഷമി ആദ്യം മടക്കിയത്. പിന്നീട് ഡാരില്‍ മിച്ചല്‍ (134), ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരേയും കൂടാരം കയറ്റി. 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമെന്ന സഹീർ ഖാന്‍റെ റെക്കോർഡും (21) ഷമി മറികടന്നു.
വാങ്കഡെയിൽ ബുധനാഴ്ച നടന്ന ഒന്നാം സെമിയിൽ ന്യൂസീലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിൽ 10 മത്സരങ്ങൾ ജയിച്ച് അപരാജിത കുതിപ്പു തുടരുകയാണ് ടീം ഇന്ത്യ. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ അര്‍ധ ശതകവും ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി. 50 ഓവറിൽ 397 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ന്യൂസീലൻഡിന്‍റെ മറുപടി ഇന്നിങ്സ് 327ൽ അവസാനിച്ചു. ഏഴ് കിവീസ് ബാറ്റർമാരെ പുറത്താക്കിയ ഷമിയാണ് കളിയിലെ താരം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഇന്ത്യ ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും.