8, 35, 16, 28, 24, 11, 23, 0; ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുടെ ആകെ സമ്പാദ്യം 145 റൺസ്
കൊൽക്കത്ത ∙ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ സംപൂജ്യനായാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ മടങ്ങിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയ മത്സരങ്ങളിലെല്ലാം ബാവുമയുടെ സംഭാവന വളരെ ചെറുതാണെന്നു കാണിച്ച് ആരാധകർ ഉയർത്തിയ പ്രതിഷേധം വീണ്ടും കനക്കുമെന്ന് ഉറപ്പ്. ടൂർണമെന്റിൽ കളിച്ച 8

കൊൽക്കത്ത ∙ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ സംപൂജ്യനായാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ മടങ്ങിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയ മത്സരങ്ങളിൽ പോലും ബാവുമയുടെ സംഭാവന വളരെ ചെറുതാണെന്നു കാണിച്ച് ആരാധകർ ഉയർത്തിയ പ്രതിഷേധം വീണ്ടും കനക്കുമെന്ന് ഉറപ്പ്. ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽനിന്നായി ടീമിന്റെ ഓപ്പണർ കൂടിയായ ബാവുമയുടെ ആകെ സമ്പാദ്യം 145 റൺസ് മാത്രമാണ്.
ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. അന്ന് 8 റൺസാണ് ബാവുമയ്ക്ക് നേടാനായത്. ലക്നൗവിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 35 റൺസാണ് ബവുമയുടെ മികച്ച പ്രകടനം. നെതർലൻഡ്സ്, പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ യഥാക്രമം 16, 28, 24, 11, 23 എന്നിങ്ങനെയാണ് ബാവുമയുടെ സംഭാവന. ഇന്നത്തെ മത്സരത്തിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നൽകിയാണ് ബാവുമ പുറത്തായത്.
ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്ക് ആണ്. 594 റൺസുമായി ഇന്ത്യയുടെ വിരാട് കോലിക്കു പിന്നിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് ഡികോക്ക്. അതേസമയം സെമി ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തകർച്ചയിലാണ്. 25 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ് അവർ. ഹെയ്ൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറുമാണ് ക്രീസിൽ. ഇന്നത്തെ മത്സരത്തിലെ വിജയി ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.