ലോകകപ്പ് സെമിയിലെ ഉയർന്ന സ്കോർ, ടൂർണമെന്റിലെ ടോപ്പര്; സൂപ്പർ ഫാസ്റ്റ് വിരാട് കോലി
റെക്കോർഡുകൾ വെട്ടിപ്പിടിക്കുന്ന കാര്യത്തിൽ ഒരു നൂറു മീറ്റർ ഓട്ടക്കാരന്റെ വേഗമാണ് വിരാട് കോലിക്ക്. 2008 ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി ഒന്നര പതിറ്റാണ്ടിനുള്ളിൽ കോലി പേരിലാക്കിയ റെക്കോർഡുകൾ ഒട്ടേറെ. ഏകദിന ക്രിക്കറ്റിലെ സെഞ്ചറി റെക്കോർഡ് മുതൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികച്ച റെക്കോർഡ് വരെ ഇതിലുണ്ട്.

ഇന്നലെ നേടിയ റെക്കോർഡുകൾ
∙ ഏകദിന ക്രിക്കറ്റിൽ അൻപതാം സെഞ്ചറി നേടുന്ന ആദ്യ താരം. പിന്നിലാക്കിയത് സച്ചിൻ തെൻഡുൽക്കറെ (49).
∙ ന്യൂസീലൻഡിനെതിരെ കോലി ഇന്നലെ നേടിയ 117 റൺസ് ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ്.
∙ ഒരു ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ റൺസെന്ന റെക്കോർഡും കോലി കൈപ്പിടിയിലാക്കി. 711 റൺസുമായി ഈ ലോകകപ്പിലെ ടോപ് സ്കോററായ കോലി ഇവിടെയും പിന്നിലാക്കിയത് സച്ചിന്റെ നേട്ടം (2003 ലോകകപ്പിൽ 673 റൺസ്)
∙ ഈ ലോകകപ്പിലെ എട്ടാം അർധ സെഞ്ചറി കുറിച്ച കോലി ഒരു ലോകകപ്പിൽ കൂടുതൽ അർധ സെഞ്ചറികളെന്ന നേട്ടത്തിൽ സച്ചിനെയും ഷാക്കിബ്–അൽ ഹസനെയും (7 വീതം) മറികടന്നു.
മറ്റ് പ്രധാന റെക്കോർഡുകൾ
∙ഏകദിനത്തിൽ 8000, 9000, 10000, 11000, 12000, 13000 റൺസുകളുടെ നാഴികക്കല്ലുകൾ അതിവേഗത്തിൽ പൂർത്തിയാക്കിയതിന്റെ റെക്കോർഡ് കോലിക്കാണ്.
∙ഇന്നലെ 100 പിന്നിട്ടതോടെ ഇന്ത്യൻ മണ്ണിലെ വിരാട് കോലിയുടെ സെഞ്ചറി നേട്ടങ്ങൾ 24 ആയി. 20 സെഞ്ചറിയുമായി സച്ചിൻ രണ്ടാമത്.
∙ ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ കൂടുതൽ സെഞ്ചറികൾ. ശ്രീലങ്കയ്ക്കതിരെ കോലി നേടിയത് 10 സെഞ്ചറികൾ. ആകെ 9 രാജ്യങ്ങൾക്കെതിരെ കോലി സെഞ്ചറി നേടി.
∙ ഒരു കലണ്ടർ വർഷം 6 ഏകദിന സെഞ്ചറികളെന്ന നേട്ടം 3 തവണ സ്വന്തമാക്കിയ കോലിക്ക് ഈ നേട്ടത്തിലും എതിരില്ല. 2017, 2018, 2023 വർഷങ്ങളിലാണ് 6 സെഞ്ചറികൾ തികച്ചത്.
∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ റൺസ് (4008), കൂടുതൽ അർധ സെഞ്ചറികൾ (38) എന്നീ റെക്കോർഡുകൾ കോലിക്കൊപ്പമാണ്. 115 ട്വന്റി20 മത്സരങ്ങളാണ് കോലി കളിച്ചത്.