‘ഫ്രീ പലസ്തീന്’ ടീ ഷർട്ടുമായി ആരാധകൻ; ഗ്രൗണ്ടിൽ കടന്നുകയറി കോലിയെ കെട്ടിപ്പിടിച്ചു
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ഇന്ത്യ– ഓസ്ട്രേലിയ ഫൈനലിനിടെ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകൻ വിരാട് കോലിയെ കെട്ടിപ്പിടിച്ച ശേഷമാണു മടങ്ങിയത്. ‘ഫ്രീ പലസ്തീൻ’ ടീ ഷർട്ടുമായാണ് ഇയാൾ ഗ്രൗണ്ടി

അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ഇന്ത്യ– ഓസ്ട്രേലിയ ഫൈനലിനിടെ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകൻ വിരാട് കോലിയെ കെട്ടിപ്പിടിച്ച ശേഷമാണു മടങ്ങിയത്. ‘ഫ്രീ പലസ്തീൻ’ ടീ ഷർട്ടുമായാണ് ഇയാൾ ഗ്രൗണ്ടിലിറങ്ങിയത്. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി ഗ്രൗണ്ടിനു പുറത്തെത്തിച്ചു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മത്സരത്തിൽ 63 പന്തുകൾ നേരിട്ട വിരാട് 54 റൺസെടുത്തു മടങ്ങി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തില്‍ കോലി ബോൾഡാകുകയായിരുന്നു. ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണു വിരാട് കോലി. 1743 റൺസുള്ള ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് ഓസീസിനെതിരായ ലോകകപ്പ് ഫൈനലിൽതന്നെ കോലി മറികടന്നത്.
ഏകദിന ലോകകപ്പ് സ്കോറിൽ കോലിക്കു മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മാത്രമാണ്. 2278 ഏകദിന ലോകകപ്പ് റൺസുകളാണു സച്ചിനുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിനു മുൻപ് കോലിക്ക് പോണ്ടിങ്ങിനെ മറികടക്കാൻ മൂന്ന് റൺസ് കൂടി മതിയായിരുന്നു. ഫൈനലിൽ ബാറ്റിങ്ങിന് എത്തിയതിനു പിന്നാലെ കോലി പോണ്ടിങ്ങിനെ പിന്തള്ളി.