കമോൺ ഇന്ത്യ, സ്വപ്നം സഫലമാകട്ടെയെന്ന് എസ്. ശ്രീശാന്ത്
സ്വപ്നസാക്ഷാത്കാരത്തിനു തൊട്ടരികിലാണ് ഇന്ത്യൻ ടീം. ഏറെ സന്തോഷം തരുന്ന നിമിഷമാണിത്. ഈ ലോകകപ്പ് ഇന്ത്യയ്ക്കുള്ളതാണെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. രോഹിത് ശർമ കപ്പ് ഉയർത്തുന്നതു കാണാനാണ് ഞാനും നിങ്ങളുമടക്കമുള്ള കോടാനുകോടി ഇന്ത്യക്കാർ കാത്തിരിക്കുന്നതും പ്രാർഥിക്കുന്നതും. ഈ പ്രാർഥനകൾ ഒപ്പമുള്ളപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമാകുമെന്നതു നിസ്തർക്കമാണ്.

2011ലെ ലോകപ്പ് വിജയം എനിക്കു മറക്കാനാകില്ല. സച്ചിൻ തെൻഡുൽക്കർക്കൊപ്പം ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോൾ അതിന്റെ ഭാഗമാകാൻ എനിക്കു ദൈവാനുഗ്രഹമുണ്ടായി. രോഹിത്തിനും കൂട്ടർക്കും എല്ലാ ആശംസകളും. - എസ്.ശ്രീശാന്ത് (2011ൽ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമംഗം)
ഇന്ത്യ മികച്ച ഫോമിൽ
മികച്ച ഫോമിലാണ് ഇന്ത്യ. എല്ലാ കളിക്കാരും ഒന്നിനൊന്നു നന്നായി കളിക്കുന്നു. ഒരു മത്സരത്തിലല്ല, തുടർച്ചയായി 10 മത്സരങ്ങളിൽ അവരതു തെളിയിച്ചു. ബാറ്റർമാരും പേസർമാരും സ്പിന്നർമാരുമെല്ലാം മികച്ച ഫോമിൽ. സെമി ഫൈനലിൽ മാത്രമാണു പരാജയത്തിന്റെ നേരിയ സാധ്യതയുണ്ടായത്. എന്നാൽ ആ മത്സരം ജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു. 1975ലും 79ലും വിജയിച്ച വെസ്റ്റിൻഡീസിനെക്കാൾ കരുത്തു കാണിക്കുന്നു, ഈ ഇന്ത്യൻ ടീം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനൽ പോരാട്ടമായിരിക്കും ഇന്നത്തേത്. ഈ ഫോമിൽ, കോടിക്കണക്കിന് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ സഫലമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. - സുനിൽ വൽസൻ (1983ൽ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമംഗം)