ഇന്ത്യൻ ടീമാണ് ശക്തരെന്ന് കൈഫ്, ആവശ്യമുള്ളപ്പോൾ കളിക്കണമെന്ന് വാർണറുടെ മറുപടി
മെൽബൺ∙ ഫൈനലിലെ പ്രകടനമാണ് ലോകകപ്പിൽ വിജയികളെ തീരുമാനിക്കുന്നതെന്ന് ഓസ്ട്രേലിയ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണര്‍. ‘‘കടലാസില്‍ ഇന്ത്യന്‍ ടീമാണ് ശക്തരെന്ന മുൻ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു വാർണറിന്റെ

മെൽബൺ∙ ഫൈനലിലെ പ്രകടനമാണ് ലോകകപ്പിൽ വിജയികളെ തീരുമാനിക്കുന്നതെന്ന് ഓസ്ട്രേലിയ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണര്‍. ‘‘കടലാസില്‍ ഇന്ത്യന്‍ ടീമാണ് ശക്തരെന്ന മുൻ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു വാർണറിന്റെ വാക്കുകൾ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ആറാം ഏകദിന ലോകകപ്പ് കിരീടം നേടിയത്.
മികച്ച ടീമല്ല ലോകകപ്പ് നേടിയതെന്നായിരുന്നു മുഹമ്മദ് കൈഫിന്റെ ‘കണ്ടെത്തൽ’. ‘‘മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്നു ഞാൻ അംഗീകരിക്കില്ല. കാരണം കടലാസിൽ ഇന്ത്യയാണു ശക്തര്‍.’’– ഒരു സ്പോർട്സ് മാധ്യമത്തിലെ ചര്‍ച്ചയ്ക്കിടെ കൈഫ് പ്രതികരിച്ചു. എന്നാൽ കടലാസിലെ പ്രകടനമല്ല, ഗ്രൗണ്ടിലെ പ്രകടനമാണു ലോകകപ്പ് വിജയിക്കാൻ നടത്തേണ്ടതെന്ന് ഡേവിഡ് വാർണര്‍ മറുപടിയായി പ്രതികരിച്ചു.
‘‘എനിക്ക് എംകെയെ (മുഹമ്മദ് കൈഫ്) ഇഷ്ടമാണ്. കടലാസിൽ എന്തുണ്ട് എന്നതല്ല ഇവിടെ പ്രധാനം. ആവശ്യമുള്ളപ്പോൾ നിങ്ങൾ മികച്ച പ്രകടനം നടത്തുകയാണു വേണ്ടത്. അതുകൊണ്ടാണ് അതിനെ ഫൈനൽ എന്നു വിളിക്കുന്നത്.’’– ഡേവിഡ് വാർണർ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ലോകകപ്പിലെ പത്ത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ തോറ്റത്. എന്നാൽ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ടു കളികളും തോറ്റ ഓസീസ് പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിച്ച് കപ്പ് ഉയര്‍ത്തുകയായിരുന്നു.