ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിതാ താരമായി മിന്നു മണി
ബെംഗളൂരു ∙ നാട്ടിലെ താരം ഇനി രാജ്യത്തിന്റെ നായിക. ഇംഗ്ലണ്ട് എ ടീമിനെതിരെ ഈ മാസം 29നു തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരം മിന്നു മണി ഇന്ത്യ എ ടീമിനെ നയിക്കും. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി അരങ്ങേറി മാസങ്ങൾക്കുള്ളിലാണ് എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഇരുപത്തിനാലുകാരി മിന്നു മണിയെ തേടിയെത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മിന്നുവിന്റെ ടീം ഇന്ത്യയുടെ മൂന്നു മത്സരങ്ങളും; നവംബർ 29, ഡിസംബർ 1,3 തീയതികളിൽ.

ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തിന്റെ ആഹ്ലാദാവേശം തണുക്കും മുൻപേയാണ് വയനാട്ടിലെ കുറിച്യ ഗോത്രവിഭാഗത്തിൽപ്പെട്ട മിന്നു മണിയെത്തേടി പുതിയ നേട്ടമെത്തുന്നത്. കഴിഞ്ഞ മാസം ചൈനയിലെ ഹാങ്ചോയിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മിന്നു മണി. കഴിഞ്ഞ ജൂലൈയിൽ ബംഗ്ലദേശിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിനു വേണ്ടി അരങ്ങേറിയത്. ഇതുവരെ ദേശീയ ടീമിനു വേണ്ടി 4 മത്സരങ്ങളിൽ 5 വിക്കറ്റെടുത്തു. ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നു വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്. മിന്നു ഉൾപ്പെടെ 15 താരങ്ങളെയാണ് അടുത്ത സീസണിലേക്ക് ഡൽഹി ടീം നിലനിർത്തിയത്.
മാനന്തവാടി ഒണ്ടയങ്ങാടി മണി–വസന്ത ദമ്പതികളുടെ മകളായ മിന്നുവിന്റെ ക്രിക്കറ്റ് മികവ് മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായിക അധ്യാപിക എൽസമ്മയാണ് കണ്ടെത്തിയത്. തൊടുപുഴയിലെ കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ പരിശീലനത്തിന് അവസരം ലഭിച്ചതു വഴിത്തിരിവായി. പിന്നാലെ കേരള ടീമിലുമെത്തി. ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാംപ്യന്മാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു.
അപ്രതീക്ഷിതം, അമ്പരപ്പുണ്ട്
അപ്രതീക്ഷിതമായാണ് ക്യാപ്റ്റൻ സ്ഥാനം ലഭിക്കുന്നത്. അതിന്റെ അമ്പരപ്പ് എനിക്കുണ്ട്. എന്നാൽ, കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നതിനാൽ ആ പരിചയം തുണയ്ക്കും എന്നു കരുതുന്നു. ഇതു രാജ്യാന്തര മത്സരമായതിനാൽ പുതിയ അനുഭവമാകും എന്നുറപ്പാണ്. മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസമുണ്ട്. മത്സരങ്ങൾക്കായി കാത്തിരിക്കുന്നു. - മിന്നു മണി (ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മനോരമയോട്)