രോഹിത് സ്ഥാനമൊഴിയും, പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും; ഡിവില്ലിയേഴ്സിന്റെ ‘കണ്ടെത്തൽ’
ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കൈമാറുമെന്ന് ദക്ഷിണാഫ്രിക്ക മുൻ താരം എബി ഡി വില്ലിയേഴ്സ്. 15 കോടി രൂപയ്ക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയാൽ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ദക്ഷിണാഫ്രിക്ക മുൻ

ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കൈമാറുമെന്ന് ദക്ഷിണാഫ്രിക്ക മുൻ താരം എബി ഡി വില്ലിയേഴ്സ്. 15 കോടി രൂപയ്ക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയാൽ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ദക്ഷിണാഫ്രിക്ക മുൻ താരത്തിന്റെ തമാശരൂപേണയുള്ള പ്രവചനം. ‘‘ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാകാൻ രോഹിത് ശർമ അനുവദിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരിക്കെ രോഹിത് ശർമയ്ക്കു മുകളിൽ ഒരുപാടു സമ്മര്‍ദമുണ്ട്.’’– ഡിവില്ലിയേഴ്സ് യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
‘‘മുംബൈ ഇന്ത്യന്‍സിന് ഇതൊരു വലിയ വാർത്ത തന്നെയായിരിക്കും. കുറേ വർഷങ്ങൾ മുംബൈയുടെ പ്രധാന താരം ഹാർദിക് പാണ്ഡ്യയായിരുന്നു. അദ്ദേഹം വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കാനും ഇഷ്ടപ്പെടുന്നു.’’– ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ക്യാപ്റ്റനാണ് പാണ്ഡ്യ. 15 കോടി രൂപ മുടക്കി മുംബൈ ഹാർദിക്കിനെ വീണ്ടും സ്വന്തമാക്കുമെന്നാണു വിവരം.
ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ടീം ഫൈനൽ കളിച്ചെങ്കിലും, എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റു. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്കു കാലിനു പരുക്കേറ്റിരുന്നു. തുടർന്ന് താരത്തിനു മറ്റു മത്സരങ്ങൾ നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കുന്നത്.