എം.എസ്. ധോണി റോള് മോഡൽ, മിന്നു മണിക്ക് ക്യാപ്റ്റൻ കൂൾ ആകണം
ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ സ്ഥാനം, ഏഷ്യൻ ഗെയിംസ് സ്വർണം, എ ടീമിന്റെ നായക പദവി. ക്രിക്കറ്റ് കരിയറിൽ നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്കു യാത്ര തുടരുകയാണ് കേരളത്തിന്റെ അഭിമാന താരം മിന്നു മണി. ഇരുപത്തിനാലാം വയസ്സിൽ ഇന്ത്യൻ ടീമിന്റെ നായക പദവി തേടിയെത്തിയതിന്റെ അഭിമാന നിമിഷത്തിലും തന്റെ സ്വപ്നങ്ങളുടെ പാതിവഴിയിൽ പോലും എത്തിയിട്ടില്ലെന്നു മിന്നു പറയുന്നു. ക്യാപ്റ്റനെന്ന നിലയിൽ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മിന്നു മണി സംസാരിക്കുന്നു

ക്യാപ്റ്റൻ കൂൾ ആകണം
ക്യാപ്റ്റൻസിയിൽ എം.എസ്.ധോണിയാണ് എന്റെ റോൾ മോഡൽ. വലിയ സമ്മർദഘട്ടങ്ങളിലും എത്ര അനായാസമായാണ് അദ്ദേഹം മൈതാനത്ത് ടീമിനെ നയിക്കുന്നത്. ധോണിയെ പോലെ ക്യാപ്റ്റൻ കൂളായി ടീമിനെ നയിക്കണം. നിർണായക ഘട്ടങ്ങളിൽ ശാന്തമായി നിന്ന് മികച്ച തീരുമാനങ്ങളെടുക്കാൻ കഴിയണം. ഒരു മാതൃകാ ക്യാപ്റ്റനാകണം.
ലോകകപ്പ് ടീമിൽ ഇടം
അടുത്തവർഷം ബംഗ്ലദേശിൽ നടക്കുന്ന ട്വന്റി20 ലോകകപ്പാണ് ഇപ്പോൾ മുൻപിലുള്ള പ്രധാന ലക്ഷ്യം. ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമായാണ് ഈ ടൂർണമെന്റിനെയും കാണുന്നത്. ഇപ്പോൾ ഞാൻ ട്വന്റി20 ടീമിലാണുള്ളത്. ഈ വർഷം തന്നെ ഏകദിന ക്രിക്കറ്റിലും ഇന്ത്യൻ ജഴ്സിയണിയണമെന്നാണ് ആഗ്രഹം.
എല്ലാവരുടെയും സുഹൃത്ത്
മത്സര വിജയത്തിനായി എല്ലാവരും തോളോടുതോൾ ചേർന്നു പൊരുതുന്ന ഒരു ടീമാണ് എന്റെ മനസ്സിൽ. അവിടെ വ്യക്തിഗത നേട്ടങ്ങൾക്കു വലിയ പ്രസക്തിയില്ല. ടീമിനുള്ളിൽ സൗഹാർദ അന്തരീക്ഷവും സഹകരണവും ശക്തമാകണം. മികച്ച താരങ്ങളാണ് എന്റെ ടീമിലുള്ളത്. അവർക്കിടയിൽ ഐക്യം ഉറപ്പാക്കുകയെന്നതാണ് പ്രധാന ദൗത്യം. ടീമംഗങ്ങളുടെയെല്ലാം നല്ല സുഹൃത്തായിരിക്കും ഞാൻ.