കാര്യവട്ടം ട്വന്റി 20: ഓസീസിനെതിരെ ഇന്ത്യ സ്വന്തമാക്കിയത് ജയം മാത്രമല്ല, ഒരുപിടി റെക്കോർഡുകളും
തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ട്വന്റി 20 മത്സരത്തിൽ 44 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ബാറ്റിങ് നിരയും ബോളർമാരും അവസരത്തിനൊത്ത് ഉയർന്ന മത്സരത്തിൽ ഓസീസിനു മേൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യയുയർത്തിയ 236 റണ്‍സ്

തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ട്വന്റി 20 മത്സരത്തിൽ 44 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ബാറ്റിങ് നിരയും ബോളർമാരും അവസരത്തിനൊത്ത് ഉയർന്ന മത്സരത്തിൽ ഓസീസിനു മേൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്. ഇന്ത്യയുയർത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയയുടെ ഇന്നിങ്സ് 191ൽ അവസാനിച്ചു. ജയത്തോടൊപ്പം കാര്യവട്ടത്ത് ഏതാനും റെക്കോർഡുകളും ഇന്ത്യൻ യുവനിര തിരുത്തിക്കുറിച്ചു.
ട്വന്റി 20 മത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് തിരുവനന്തപുരത്ത് പിറന്നത്. 2022ൽ മൊഹാലിയിൽ നേടിയ 211 റണ്‍സാണ് ഓസ്ട്രേലിയയുടെ ഇന്ത്യയ്ക്കെതിയുള്ള മികച്ച സ്കോർ. സ്വന്തം മണ്ണിൽ ഓസീസിനെതിരെ ഒന്നാം ഇന്നിങ്സ് സ്കോർ പ്രതിരോധിക്കുന്ന ആദ്യ അവസരം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതിനു മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ജയിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നില്ല.
രാജ്യാന്തര ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ 220നു മുകളിൽ സ്കോർ ചെയ്യുന്ന ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഒൻപതാം തവണയാണ് ടീം ഇന്ത്യ 220+ സ്കോർ നേടിയത്. എട്ടു തവണ ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കയെയാണ് പിന്നിലാക്കിയത്. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ അർധ സെഞ്ചറി നേടുന്ന ആദ്യ മത്സരമാണിത്. ഓപ്പണർമാരായ യശസ്‌വി ജയ്സ്‌വാൾ, ഋതുരാജ് ഗയ്ക്‌വാദ് എന്നിവരും മൂന്നാം നമ്പരിൽ ക്രീസിലെത്തിയ ഇഷാൻ കിഷനുമാണ് ഇന്നലെ ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തിയത്.
രാജ്യാന്തര ട്വന്റി 20യിൽ പവർപ്ലേയിൽ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയർന്ന സ്കോർ സ്വന്തം പേരിലാക്കിയാണ് ജയ്സ്‌വാൾ ഇന്നലെ ക്രീസ് വിട്ടത്. 25 പന്തിൽ 53 റൺസാണ് താരം അടിച്ചുകൂട്ടിയത്. 50 വീതം റണ്‍സ് നേടിയ രോഹിത് ശർമയുടേയും കെ.എൽ.രാഹുലിന്റേയും റെക്കോര്‍ഡാണ് ജയ്സ്‌വാൾ തകർത്തത്. രാജ്യാന്തര ട്വന്റി 20യിൽ ഇന്ത്യയുടെ 135–ാം ജയമാണിത്. ജയങ്ങളുടെ എണ്ണത്തിൽ ഇന്ത്യ പാക്കിസ്ഥാനൊപ്പമെത്തി. എന്നാല്‍ പാക്കിസ്ഥാന് ഇത്രയും ജയം നേടാൻ 226 മത്സരങ്ങൾ വേണ്ടിവന്നപ്പോള് ഇന്ത്യ കളിച്ചത് 211 മത്സരങ്ങളാണ്.
ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ദോറില്‍ നേടിയ 260 റണ്‍സാണ് ഒന്നാമത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍ നേടിയ 240 റണ്‍സാണ് രണ്ടാമത്തേത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗുവാഹത്തിയില്‍ നേടിയ 237 റണ്‍സാണ് അടുത്തത്. പിന്നാലെ കാര്യവട്ടത്ത് ഇന്നലെ നേടിയ 235 റണ്‍സ്. ഈ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസീലന്‍ഡിനെതിരെ നേടിയ 234 റണ്‍സ് അഞ്ചാമതായി.
ഓസീസിനെതിരെ കളിക്കുന്ന ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2018ല്‍ ഓക്‌ലന്‍ഡില്‍ 243 റണ്‍സ് നേടിയ ന്യൂസീലന്‍ഡാണ് ഒന്നാമത്. 2018ല്‍ ബെര്‍മിങാമില്‍ 221 റണ്‍സ് നേടിയ ഇംഗ്ലണ്ട് മൂന്നാമതായി. കഴിഞ്ഞ ദിവസത്തെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2–0ന് മുന്നിലായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടക്കും..