ഏഷ്യാകപ്പിൽ ടീമുകൾക്കു ചാർട്ടേഡ് വിമാനങ്ങൾ നൽകി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്ക് ബോർഡ്
ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ടീമുകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ നൽകിയതിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് (എസിസി) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് പാക്കിസ്ഥാനായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്.

കറാച്ചി ∙ ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ടീമുകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ നൽകിയതിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് (എസിസി) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് പാക്കിസ്ഥാനായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നത്.
ഇതോടെ മറ്റു ടീമുകൾക്ക് ശ്രീലങ്കയിലേക്കും പാക്കിസ്ഥാനിലേക്കും പോയിവരാൻ പിസിബി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി. ഇതിനായി ചെലവാക്കിയ തുക തങ്ങൾക്ക് അനുവദിക്കണമെന്നാണ് പിസിബിയുടെ ആവശ്യം. ടൂർണമെന്റ് സംഘാടനത്തിനു രണ്ടരലക്ഷം ഡോളർ (ഏകദേശം 2 കോടി രൂപ) പിസിബിക്ക് എസിസി അനുവദിച്ചിരുന്നു.
ഇതിനു പുറമേ, ടിക്കറ്റ് വരുമാനത്തിന്റെയും സ്പോൺസർഷിപ്പിന്റെയും ഒരു വിഹിതം പിസിബിക്ക് ലഭിക്കും. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയതോടെ ഭീമമായ നഷ്ടം സംഭവിച്ചെന്നും നഷ്ടം നികത്തേണ്ട ബാധ്യത ഏഷ്യൻ കൗൺസിലിന് ആണെന്നുമാണ് പിസിബിയുടെ വാദം.