ലോകകപ്പ് ജേതാക്കളെ കിട്ടാന് കോടികളെറിയണം, കേദാർ ജാദവിനും രണ്ടു കോടി; രചിന് രവീന്ദ്രയ്ക്ക് 50 ലക്ഷം
ന്യൂഡൽഹി ∙ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിലെ 7 താരങ്ങൾ രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ഐപിഎൽ താരലേലത്തിലേക്ക്. പാറ്റ് കമിൻസ്, ട്രാവിഡ് ഹെഡ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ഷോൺ ആബട്ട് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുമായി

ന്യൂഡൽഹി ∙ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിലെ 7 താരങ്ങൾ രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ഐപിഎൽ താരലേലത്തിലേക്ക്. പാറ്റ് കമിൻസ്, ട്രാവിഡ് ഹെഡ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ഷോൺ ആബട്ട് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുമായി ദുബായിൽ 19നു നടക്കുന്ന താരലേലത്തിനെത്തുന്നത്.
ആദ്യമായാണ് ഐപിഎൽ താരലേലം ഇന്ത്യയ്ക്കു പുറത്തു നടക്കുന്നത്. ആകെ 1166 കളിക്കാരാണ് താരലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 10 ടീമുകളിലുമായി 77 കളിക്കാർക്കാണ് അവസരം. പരമാവധി 30 വിദേശതാരങ്ങൾ. 10 ടീമുകൾക്കുമായി 262.95 കോടി രൂപ ചെലവഴിക്കാം.
ഒരു കോടിയോ മുകളിലോ അടിസ്ഥാന വിലയുള്ള പ്രധാന താരങ്ങൾ
2 കോടി: ഹർഷൽ പട്ടേൽ, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ്, കേദാർ ജാദവ്, മുജീബുർ റഹ്മാൻ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് വോക്സ്, ലോക്കി ഫെർഗൂസൻ, റാസി വാൻഡർ ദസൻ, ആഞ്ചലോ മാത്യൂസ്.
1.5 കോടി: മുഹമ്മദ് നബി, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ, ഫിൽ സോൾട്ട്, കോറി ആൻഡേഴ്സൻ, കോളിൻ മൺറോ, ജിമ്മി നീഷം, ടിം സൗത്തി, വാനിന്ദു ഹസരംഗ, ജയ്സൺ ഹോൾഡർ.
1 കോടി: ആഷ്ടൻ ആഗർ, ഡാർസി ഷോർട്ട്, സാം ബില്ലിങ്സ്, മാർട്ടിൻ ഗപ്ടിൽ, ഡാരിൽ മിച്ചൽ, വെയ്ൻ പാർണൽ, അൽസാരി ജോസഫ്, റോവ്മാൻ പവൽ, ഡേവിഡ് വീസ്.