ഡിവില്ലിയേഴ്സിന് ഉറപ്പാണ്; സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയിൽ തിളങ്ങും
മുംബൈ∙ സഞ്ജു സാംസൺ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതിലെ സന്തോഷം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്ക മുൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ സഞ്ജു സാംസണ്‍ തിളങ്ങുമെന്നും താരത്തിന്റെ സാന്നിധ്യം വിക്കറ്റ് കീപ്പിങ്ങിലും ടീം ഇന്ത്യയ്ക്ക്

മുംബൈ∙ സഞ്ജു സാംസൺ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതിലെ സന്തോഷം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്ക മുൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ സഞ്ജു സാംസണ്‍ തിളങ്ങുമെന്നും താരത്തിന്റെ സാന്നിധ്യം വിക്കറ്റ് കീപ്പിങ്ങിലും ടീം ഇന്ത്യയ്ക്ക് ഉപകാരമാകുമെന്നും ദക്ഷിണാഫ്രിക്ക മുൻ താരം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണു സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നത്.
‘‘സഞ്ജുവിനെ വീണ്ടും ടീമിൽ കാണുന്നതിൽ വലിയ സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകളിൽ സഞ്ജു ആസ്വദിച്ചു കളിക്കും. സഞ്ജുവിനെപ്പോലൊരു താരത്തിന് ഇവിടെ തിളങ്ങാനാകും. വിക്കറ്റ് കീപ്പിങ്ങിലും ടീം ഇന്ത്യയ്ക്ക് സഞ്ജു ഒരു സാധ്യതയാണ്.’’– ഡിവില്ലിയേഴ്സ് യുട്യൂബ് വിഡിയോയില്‍ വ്യക്തമാക്കി.
2021 ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജു ഇതുവരെ 13 മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കായി കളിച്ചത്. മൂന്ന് അർധ സെഞ്ചറികളടക്കം 390 റൺസ് നേടിയെങ്കിലും ഇന്ത്യൻ ടീമിൽ തുടർച്ചയായി കളിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരായ പരമ്പരയിലാണ് താരം ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളിലൊന്നും ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം– ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പട്ടീദാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, വാഷിങ്ടന്‍ സുന്ദർ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ദീപക് ചാഹർ.