ഗ്രൗണ്ടിലെ തര്‍ക്കത്തിനിടെ ഗംഭീർ ഒത്തുകളി നടത്തിയവനെന്നു വിളിച്ചു: ശ്രീശാന്ത്
സൂറത്ത്∙ ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്നു വിളിച്ചതായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. മത്സരത്തിനിടെ ഇരു താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽവച്ചു തർക്കമുണ്ടായപ്പോഴാണ് ഗംഭീർ മോശം ഭാഷയിൽ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രതികരിച്ചു. ‘‘ഞാൻ ഒരു മോശം

സൂറത്ത്∙ ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്നു വിളിച്ചതായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. മത്സരത്തിനിടെ ഇരു താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽവച്ചു തർക്കമുണ്ടായപ്പോഴാണ് ഗംഭീർ മോശം ഭാഷയിൽ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രതികരിച്ചു. ‘‘ഞാൻ ഒരു മോശം വാക്കുപോലും അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ല. എന്താണു നിങ്ങൾ പറയുന്നതെന്നു ചോദിക്കുക മാത്രമാണു ചെയ്തത്.’’– ശ്രീശാന്ത് വ്യക്തമാക്കി.
ഗംഭീർ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണു ചെയ്തതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘‘ആളുകൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും എന്നെ ഫിക്സർ, ഫിക്സർ എന്നു വിളിക്കുകയായിരുന്നു. ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾക്കെല്ലാം നന്ദിയുണ്ട്. കേരളത്തിൽനിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപ്പുകൾ വിജയിക്കാന്‍ സാധിച്ചതു ഭാഗ്യമാണ്. ദൈവത്തിനു നന്ദി.’’– ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിൽ പ്രതികരിച്ചു.
മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സ് താരം ശ്രീശാന്ത് ഇന്ത്യ ക്യാപിറ്റൽസിന്റെ താരമായ ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തിൽ ഗംഭീർ തുടർച്ചയായി സിക്സും ഫോറും അടിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഗംഭീറും ശ്രീശാന്തും ഗ്രൗണ്ടിൽവച്ച് തർക്കിക്കുകയും ചെയ്തു.