ഡർബനിൽ പെരുമഴ, കയ്യിൽ കുടയില്ല; ബാഗ് തലയിൽ ചുമന്ന് ബസിലേക്ക് ഓടി ഇന്ത്യന്‍ താരങ്ങൾ
ഡർബൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഡർബനിലെത്തി. ഇന്ത്യൻ താരങ്ങൾ വിമാനത്താവളത്തിനു പുറത്തിറങ്ങുമ്പോൾ ഡർബനിൽ പെരുമഴയായിരുന്നു. ടീമിനെ കൊണ്ടുപോകാനെത്തിയ ബസ് ആകട്ടെ വിമാനത്താവളത്തിൽനിന്നു പുറത്തേക്കുള്ള വഴിയിൽ കുറച്ചു

ഡർബൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഡർബനിലെത്തി. ഇന്ത്യൻ താരങ്ങൾ വിമാനത്താവളത്തിനു പുറത്തിറങ്ങുമ്പോൾ ഡർബനിൽ പെരുമഴയായിരുന്നു. ടീമിനെ കൊണ്ടുപോകാനെത്തിയ ബസ് ആകട്ടെ വിമാനത്താവളത്തിൽനിന്നു പുറത്തേക്കുള്ള വഴിയിൽ കുറച്ചു മാറിയാണു പാർക്ക് ചെയ്തിരുന്നത്.
കയ്യിൽ കുടയില്ലാതിരുന്നതിനാൽ ഇന്ത്യൻ താരങ്ങൾ മഴ നനഞ്ഞ് ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ചില താരങ്ങൾ മഴ നനയാതിരിക്കാൻ തലയിൽ ബാഗും ചുമന്നാണു ബസിനടുത്തേക്കു പോയത്. ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഡിസംബർ പത്തിന് ഡർബനില്‍ നടക്കും. 12നും 14നുമാണു രണ്ടും മൂന്നും മത്സരങ്ങൾ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ട്വന്റി20 ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കാനിറങ്ങുന്നത്. ഡിസംബർ 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കെ.എൽ. രാഹുൽ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചപ്പോൾ ടെസ്റ്റ്, ഏകദിന പരമ്പരകൾ ആതിഥേയർ സ്വന്തമാക്കിയിരുന്നു. ശക്തമായ മത്സരമാണ് ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയിൽ ആരാധകർ പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര 4–1ന് ജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്.