വലിയ നഗരങ്ങളിൽ ചെറിയ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും: ശ്രീശാന്ത് – ഗംഭീർ പോരിൽ പ്രതികരണവുമായി ഹർഭജൻ
സൂറത്ത് ∙ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ മുൻ ഇന്ത്യൻ പേസറും മലയാളിയുമായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്പോരിൽ പ്രതികരണവുമായി ഹര്‍ഭജന്‍ സിങ്. ഷാരൂഖ് ഖാന്‍റെ സിനിമാ ഡയലോഗ് കടമെടുത്ത്, ‘വലിയ നഗരങ്ങളിൽ ചെറിയ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും’ എന്നായിരുന്നു ഹർഭജന്റെ പ്രതികരണം. ടൂർണമെന്റിന്റെ ഫൈനൽ

സൂറത്ത് ∙ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ മുൻ ഇന്ത്യൻ പേസറും മലയാളിയുമായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്പോരിൽ പ്രതികരണവുമായി ഹര്‍ഭജന്‍ സിങ്. ഷാരൂഖ് ഖാന്‍റെ സിനിമാ ഡയലോഗ് കടമെടുത്ത്, ‘വലിയ നഗരങ്ങളിൽ ചെറിയ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും’ എന്നായിരുന്നു ഹർഭജന്റെ പ്രതികരണം. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിന് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം.
മുൻപ് ശ്രീശാന്തിന്‍റെ കരണത്തടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞുപോയ കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഹര്‍ഭജന്‍ പ്രതികരിച്ചു. അന്നത്തെ സംഭവത്തിൽ തെറ്റ് എന്റെ ഭാഗത്തായിരുന്നു. അത് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. എന്നാൽ ഇപ്പോൾ ശ്രീശാന്തിനും ഗംഭീറിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്സ് ലീഗില്‍ മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതാവും നല്ലതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ബുധനാഴ്ച സൂറത്തിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്. ഗുജറാത്ത് ജയന്റ്സ് താരമായ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യ ക്യാപിറ്റൽസിന്റെ ഓപ്പണറായ ഗംഭീർ ഒരു സിക്സും ഫോറും നേടി. ഇതിനു പിന്നാലെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയതായിരുന്നു സംഭവത്തിന്റെ തുടക്കം. തുടർന്ന് പിച്ചിന്റെ നടുവിലേക്കെത്തി ഇരുവരും തട്ടിക്കയറി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണ് കയ്യാങ്കളി ഒഴിവാക്കിയത്.
മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഗംഭീറിനെ ‘മിസ്റ്റർ ഫൈറ്റർ’ എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചിരുന്നു. ഗംഭീർ ടീമംഗങ്ങളുമായി എപ്പോഴും വഴക്കിടുന്നയാളാണെന്നും സീനിയർ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ആഞ്ഞടിച്ചു. ഗംഭീർ തന്നെ ഒത്തുകളിക്കാരനെന്നു വിളിച്ചതായാണു ശ്രീശാന്തിന്റെ പരാതി.
ഒത്തുകളിക്കാരനെന്ന് എങ്ങനെ പറയാനാകുമെന്നു ശ്രീശാന്ത് ഗ്രൗണ്ടിൽവച്ചു ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഗൗതം ഗംഭീർ വലിയ പ്രതികരണങ്ങൾ നടത്താതിരുന്നപ്പോൾ, ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ എൽഎൽസി കമ്മിഷണർ ശ്രീശാന്തിനു ലീഗൽ നോട്ടിസ് അയച്ചിരുന്നു.