രാജ്കോട്ട്∙ ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും (144) രോഹൻ കുന്നുമ്മലിന്റെയും (120) ഉജ്വല സെഞ്ചറികളുടെ ബലത്തിൽ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പ്രീ ക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 153 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടിയപ്പോൾ മഹാരാഷ്ട്രയുടെ പോരാട്ടം 37.4 ഓവറിൽ 230 റൺസിൽ അവസാനിച്ചു. നാളെ ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിച്ചെടുത്ത് കേരളം

ADVERTISEMENT

ടോസ് നേടി ബോളിങ് തിരഞ്ഞെടുക്കാനുള്ള മഹാരാഷ്ട്ര ക്യാപ്റ്റൻ കേദാർ ജാദവിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തുടക്കത്തിൽ തന്നെ കേരള ഓപ്പണർമാർ തെളിയിച്ചു. രോഹൻ ഒരു എൻഡിൽ അനായാസം റൺസ് കണ്ടെത്തിയപ്പോൾ മറുവശത്ത് വിക്കറ്റ് പോകാതെ നോക്കുന്നതിലായിരുന്നു കൃഷ്ണപ്രസാദിന്റെ ശ്രദ്ധ. എന്നാൽ അർധ സെഞ്ചറി പിന്നിട്ടതോടെ ഇരുവരും ഗീയർ മാറ്റി.

ഒന്നാം വിക്കറ്റിൽ 181 പന്തിൽ 218 റൺസാണ് ഓപ്പണർമാർ കൂട്ടിച്ചേർത്തത്. 137 പന്തിൽ 4 സിക്സും 13 ഫോറും അടങ്ങുന്നതാണ് കൃഷ്ണപ്രസാദിന്റെ ഇന്നിങ്സ്. 95 പന്തിൽ ഒരു സിക്സും 18 ഫോറുമടക്കമാണ് രോഹൻ 120 റൺസ് നേടിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണു മികച്ച തുടക്കം (25 പന്തിൽ ‍29) ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിഷ്ണു വിനോദ് (23 പന്തിൽ 43), അബ്ദുൽ ബാസിത് (18 പന്തിൽ 35 നോട്ടൗട്ട്) എന്നിവരാണ് കേരള സ്കോ‍ർ 383ൽ എത്തിച്ചത്.

ADVERTISEMENT

മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാരായ ഓം ഭോസ്‌ലെയും (78) കൗശൽ താംബെയും (50) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നാലെയെത്തിയ ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ മഹാരാഷ്ട്രയുടെ പോരാട്ടം 153 റൺസ് അകലെ അവസാനിച്ചു. 8.4 ഓവറിൽ 35 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും 9 ഓവറിൽ 39 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത വൈശാഖ് ചന്ദ്രനുമാണ് മഹാരാഷ്ട്ര ഇന്നിങ്സ് ചുരുട്ടിക്കെട്ടിയത്.

∙ ലിസ്റ്റ് എ ക്രിക്കറ്റിൽ കേരള ടീമിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണ് ഇന്നലെ മഹാരാഷ്ട്രയ്ക്കെതിരെ പിറന്നത്. 2019ൽ ഗോവയ്ക്കെതിരെ നേടിയ 3ന് 377 പഴങ്കഥയായി.

ADVERTISEMENT

∙ ലിസ്റ്റ് എ ക്രിക്കറ്റിൽ കേരളത്തിന്റെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് (218) ഇന്നലെ മഹാരാഷ്ട്രയ്ക്കെതിരെ നേടിയത്. 2010ൽ വി.എ.ജഗദീഷ്– എ.എം.ഹെഗ്ഡെ ജോടി നേടിയ 241 റൺസാണ് ഒന്നാമത്.

∙ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു കേരള താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോറാണ് ഇന്നലെ കൃഷ്ണപ്രസാദ് (144) നേടിയത്. സഞ്ജു സാംസനാണ് (212 നോട്ടൗട്ട്) ലിസ്റ്റിൽ ഒന്നാമത്. ഇന്നലത്തെ 4 വിക്കറ്റ് നേട്ടത്തോടെ കേരള താരം ശ്രേയസ് ഗോപാൽ ലിസ്റ്റ് എ ക്രിക്കറ്റിൽ 100 വിക്കറ്റുകൾ തികച്ചു.

English Summary:

Kerala defeated Maharashtra in Vijay hazare trophy match

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT