ആരാധകന്റെ പിറന്നാൾ ആഘോഷത്തിന് വീട്ടിലെത്തി ധോണി; ഭാഗ്യവാനെന്ന് അടിക്കുറിപ്പ് – വിഡിയോ
റാഞ്ചി ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ആരാധകരുടെ മനസ്സില്‍ ഇടംനേടിയ ഇന്ത്യൻ താരങ്ങളിൽ മുൻപന്തിയിലാണ് മുൻ ക്യാപ്റ്റൻ എം.എസ്.ധോണി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണിയുടെ കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റം നിരവധിപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

റാഞ്ചി ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ആരാധകരുടെ മനസ്സില്‍ ഇടംനേടിയ ഇന്ത്യൻ താരങ്ങളിൽ മുൻപന്തിയിലാണ് മുൻ ക്യാപ്റ്റൻ എം.എസ്.ധോണി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണിയുടെ കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റം നിരവധിപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയും അത്തരത്തിലൊന്നാണ്.
സ്വന്തം ആരാധകന്റെ വീട്ടിൽ അയാളുടെ പിറന്നാൾ ആഘോഷത്തിനെത്തി ധോണി സർപ്രൈസ് നൽകിയതായി വിഡിയോയിൽ പറയുന്നു. ‘ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ആരാധകനൊപ്പം ധോണി കേക്ക് പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സുബോധ് സിങ് കുശ്വാഹ എന്നയാളാണ് വിഡിയോ പങ്കുവച്ചത്.
വരാനിരിക്കുന്ന ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ധോണിയുണ്ട്. കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണ് 42കാരനായ താരം. കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ 250 മത്സരങ്ങൾ കളിച്ച താരം 24 അർധ സെഞ്ചറികളുൾപ്പെടെ 38.79 ശരാശരിയിൽ 5082 റൺസ് നേടിയിട്ടുണ്ട്. 2019 ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്.