രോഹിത്തിനെ ഇത്ര തിടുക്കത്തില്‍ മാറ്റേണ്ടതില്ല; മുംബൈ ഇന്ത്യൻസിനെതിരെ മുൻ ഇന്ത്യൻ താരം
മുംബൈ∙ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മുംബൈ ഇന്ത്യൻസ് നീക്കിയ സംഭവം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. രോഹിത് ശർമയെ ഇത്ര തിടുക്കത്തിൽ മാറ്റേണ്ട കാര്യമില്ലായിരുന്നെന്നും വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘രോഹിത് ശർമയെ മാറ്റി

മുംബൈ∙ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മുംബൈ ഇന്ത്യൻസ് നീക്കിയ സംഭവം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. രോഹിത് ശർമയെ ഇത്ര തിടുക്കത്തിൽ മാറ്റേണ്ട കാര്യമില്ലായിരുന്നെന്നും വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. അതിവേഗത്തിലുള്ള തീരുമാനമായിരുന്നു അത്.’’
‘‘ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് തിരികെയെത്തിച്ചപ്പോൾ വരുന്ന സീസണില്‍ ക്യാപ്റ്റനാക്കാമെന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ഇക്കാര്യം അവർ രോഹിത് ശർമയെ അറിയിച്ചിട്ടുണ്ടാകുമോ? എനിക്ക് അറിയില്ല. മുംബൈയുടെ ക്യാപ്റ്റനാകാമെന്ന് പ്രതീക്ഷിച്ചിരുന്ന ചില താരങ്ങൾ വേറെയുമുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിനെ നയിക്കുന്ന സൂര്യകുമാർ യാദവാണ് അതിലൊരാൾ. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റേതു മികച്ച പ്രകടനമാണ്.’’
‘‘ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച ജസ്പ്രീത് ബുമ്രയാണു മറ്റൊരാൾ. പാണ്ഡ്യയുടെ വരവിനേക്കുറിച്ച് എല്ലാവരുമായും സംസാരിച്ചിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അതു സംഭവിക്കുമായിരുന്നു. പക്ഷേ ഈ സീസണില്‍ തന്നെ നേരിട്ടു മാറ്റം വന്നതിൽ എനിക്ക് അദ്ഭുതമുണ്ട്.’’– വസീം ജാഫർ വ്യക്തമാക്കി. 15 കോടിയിലേറെ രൂപ മുടക്കിയാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലേക്കു തിരികെയെത്തിച്ചത്. മുംബൈയിൽ കളിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനം വേണമെന്നായിരുന്നു പാണ്ഡ്യയുടെ നിലപാട്.