വിജയം തുടരാൻ ഇന്ത്യൻ വനിതകൾ, ഇന്ത്യ– ഓസ്ട്രേലിയ ഒന്നാം വനിതാ ഏകദിനം ഇന്ന്
ടെസ്റ്റ് ക്രിക്കറ്റിലെ 2 ഉജ്വല വിജയങ്ങളിലൂടെ ആത്മവിശ്വാസമുയർത്തിയ ഇന്ത്യൻ വനിതകളുടെ അടുത്ത കടമ്പ ഏകദിന പരമ്പര. ഓസ്ട്രേലിയയ്ക്കെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്നാരംഭിക്കുമ്പോൾ ഈ ഫോർമാറ്റിലെ തങ്ങളുടെ മോശം റെക്കോർഡുകളെല്ലാം തിരുത്തുകയാണ് ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം

മുംബൈ ∙ ടെസ്റ്റ് ക്രിക്കറ്റിലെ 2 ഉജ്വല വിജയങ്ങളിലൂടെ ആത്മവിശ്വാസമുയർത്തിയ ഇന്ത്യൻ വനിതകളുടെ അടുത്ത കടമ്പ ഏകദിന പരമ്പര. ഓസ്ട്രേലിയയ്ക്കെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്നാരംഭിക്കുമ്പോൾ ഈ ഫോർമാറ്റിലെ തങ്ങളുടെ മോശം റെക്കോർഡുകളെല്ലാം തിരുത്തുകയാണ് ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
7 തവണ ലോക ചാംപ്യൻമാരായ ഓസീസിനെതിരെ ഇതുവരെ കളിച്ച 50 ഏകദിന മത്സരങ്ങളിൽ 40 തോൽവികളാണ് ഇന്ത്യ നേരിട്ടത്. നാട്ടിൽ ഓസീസ് വനിതാ ടീമിനെതിരെ ഇന്ത്യ ഒരു ഏകദിന മത്സരം ജയിച്ചത് 13 വർഷത്തിനു മുൻപാണ്. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, മന്നത് കശ്യപ്, ടൈറ്റസ് സാധു എന്നീ പുതുമുഖങ്ങൾ ഏകദിന അരങ്ങേറ്റ മോഹവുമായി ഇന്ത്യൻ സംഘത്തിലുണ്ട്.