ദക്ഷിണാഫ്രിക്കയിലെ വിക്കറ്റ് വേട്ട, അഞ്ചു വിക്കറ്റിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ച് ബുമ്ര; പിന്നിലാക്കിയവരിൽ ശ്രീശാന്തും
കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കൻ മണ്ണിൽ കൂടുതൽ തവണ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിൽ ജവഗൽ ശ്രീനാഥിനൊപ്പമെത്തി പേസർ ജസ്പ്രീത് ബുമ്ര. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് ബുമ്ര റെക്കോർഡിലെത്തിയത്. രണ്ടാം ഇന്നിങ്സിൽ ബുമ്ര ആറു വിക്കറ്റുകളാണു വീഴ്ത്തിയത്. ബുമ്രയും ജവഗൽ ശ്രീനാഥും

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കൻ മണ്ണിൽ കൂടുതൽ തവണ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിൽ ജവഗൽ ശ്രീനാഥിനൊപ്പമെത്തി പേസർ ജസ്പ്രീത് ബുമ്ര. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് ബുമ്ര റെക്കോർഡിലെത്തിയത്. രണ്ടാം ഇന്നിങ്സിൽ ബുമ്ര ആറു വിക്കറ്റുകളാണു വീഴ്ത്തിയത്. ബുമ്രയും ജവഗൽ ശ്രീനാഥും മൂന്നു വട്ടമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചു വിക്കറ്റു നേടിയത്. രണ്ട് തവണ അഞ്ചു വിക്കറ്റ് നേടിയിട്ടുള്ളവരുടെ പട്ടികയിൽ എസ്. ശ്രീശാന്ത്, മുഹമ്മദ് ഷമി, വെങ്കടേഷ് പ്രസാദ് എന്നിവരുണ്ട്.
കേപ്ടൗണിൽ നടന്ന മത്സരങ്ങളിൽ മാത്രം ബുമ്ര ഇതുവരെ 18 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സന്ദർശക ടീമുകളിൽനിന്ന് കൂടുതൽ വിക്കറ്റു വീഴ്ത്തിയ രണ്ടാമത്തെ താരവും ബുമ്ര തന്നെ. ഇംഗ്ലണ്ടിന്റെ താരമായിരുന്ന കോളിൻ ബ്ലിത്താണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. ഇംഗ്ലിഷ് താരത്തിന് 25 വിക്കറ്റുകളുണ്ട്. SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ കൂടുതൽ പ്രാവശ്യം അഞ്ചു വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ താരവുമായി ബുമ്ര. ആറു തവണ അഞ്ചു വിക്കറ്റിലെത്തിയ ബുമ്രയ്ക്കൊപ്പം സഹീർ ഖാൻ, ചന്ദ്രശേഖർ എന്നീ മുൻ ഇന്ത്യൻ താരങ്ങളുമുണ്ട്. ഒൻപതു തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് ഒന്നാമത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ജയത്തോടെ പരമ്പര 1–1ന് സമനിലയിലായി. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ധോണിക്കു ശേഷം ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് രോഹിത് ശർമയുമെത്തി.
കേപ്ടൗൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ങാം, കൈൽ വെരെയ്ൻ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ആദ്യ ഇന്നിങ്സിൽ ട്രിസ്റ്റൻ സ്റ്റബ്സ്, നാന്ദ്രെ ബർഗർ എന്നിവരുടെ വിക്കറ്റുകൾ ബുമ്രയ്ക്കായിരുന്നു.