വനിതാ ഏകദിനം: കേരളത്തിന് 220 റൺസിന്റെ കൂറ്റൻ വിജയം, നാഗാലാൻഡിനെ 220 റൺസിന് തോൽപിച്ചു
ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ കേരളത്തിന് കൂറ്റൻ ജയം. നാഗാലാൻഡിനെ 220 റൺസിന് തോൽപിച്ച കേരള വനിതകൾ ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത് 345 റൺസിന്റെ മികച്ച സ്കോറുയർത്തിയ കേരളം മറുപടി ബാറ്റിങ്ങിൽ നാഗാലാൻഡിനെ 125 റൺസിൽ ഓൾഔട്ടാക്കി.

റാഞ്ചി ∙ ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ കേരളത്തിന് കൂറ്റൻ ജയം. നാഗാലാൻഡിനെ 220 റൺസിന് തോൽപിച്ച കേരള വനിതകൾ ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത് 345 റൺസിന്റെ മികച്ച സ്കോറുയർത്തിയ കേരളം മറുപടി ബാറ്റിങ്ങിൽ നാഗാലാൻഡിനെ 125 റൺസിൽ ഓൾഔട്ടാക്കി.
സ്കോർ: കേരളം 50 ഓവറിൽ 6ന് 345. നാഗാലാൻഡ് 39 ഓവറിൽ 125. ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിനു 3 മത്സരങ്ങൾകൂടി ബാക്കിയുണ്ട്. 98 റൺസ് നേടിയ വിക്കറ്റ് കീപ്പർ എം.പി.വൈഷ്ണയാണ് കേരളത്തിന്റെ ടോപ് സ്കോറർ. അരുന്ധതി റെഡ്ഡി 66 റൺസുമായി പുറത്താകാതെ നിന്നു.
10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ വിനയ സുരേന്ദ്രനാണ് ബോളിങ്ങിൽ നാഗാലാൻഡിനെ തകർത്തത്. ബാറ്റിങ്ങിൽ 39 റൺസെടുത്ത കേരള ക്യാപ്റ്റൻ സജന സജീവൻ 2 വിക്കറ്റ് നേടി ബോളിങ്ങിലും തിളങ്ങി.