ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ താരമാകാൻ സഞ്ജുവിനു സാധിക്കും: സുരേഷ് റെയ്ന
മുംബൈ∙ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണ് ഇന്ത്യയുടെ എക്സ് ഫാക്ടർ താരമാകാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ‘‘സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ സെഞ്ചറി തികച്ചിരുന്നു. തീർച്ചയായും അദ്ദേഹം നേതൃശേഷിയുള്ളൊരു

മുംബൈ∙ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണ് ഇന്ത്യയുടെ എക്സ് ഫാക്ടർ താരമാകാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ‘‘സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ സെഞ്ചറി തികച്ചിരുന്നു. തീർച്ചയായും അദ്ദേഹം നേതൃശേഷിയുള്ളൊരു താരമാണ്. കെ.എല്‍. രാഹുൽ, ജിതേഷ് ശർമ, ഇഷാൻ കിഷൻ തുടങ്ങി മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാർ ഇന്ത്യയ്ക്കുണ്ട്. മികച്ച ഷോട്ടുകൾ കൈവശമുള്ളതിനാൽ സഞ്ജു മധ്യനിരയിൽ കളിക്കണമെന്നാണ് എന്റെ അഭിപ്രായം.’’– സുരേഷ് റെയ്ന വ്യക്തമാക്കി.
‘‘അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര സഞ്ജുവിന് മികച്ച അവസരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും അദ്ദേഹം നല്ല പ്രകടനം നടത്തുമെന്നാണ് എന്റെ പ്രതീക്ഷ. ലോകകപ്പിൽ നമ്മുടെ എക്സ് ഫാക്ടർ താരമാകാൻ സഞ്ജു സാംസണു സാധിക്കും.’’– സുരേഷ് റെയ്ന പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ 114 പന്തുകളിൽനിന്ന് 108 റൺസാണു സഞ്ജു നേടിയത്. മൂന്നാം ഏകദിനത്തിൽ ആറു ഫോറുകളും മൂന്നു സിക്സും താരം ബൗണ്ടറി കടത്തി.
രാജ്യാന്തര മത്സരത്തിൽ സഞ്ജുവിന്റെ ആദ്യ സെഞ്ചറി കൂടിയായിരുന്നു ഇത്. അതേസമയം അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. ജിതേഷ് ശർമയെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യ ആറു വിക്കറ്റിനു വിജയിച്ചു. അടുത്ത മത്സരങ്ങളിൽ ഇന്ത്യ സഞ്ജുവിന് അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.