സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തു, ഹെലികോപ്റ്ററിൽ കയറി സ്റ്റേഡിയത്തിൽ ഇറങ്ങി വാർണർ
Mail This Article
×
വിടവാങ്ങൽ ടെസ്റ്റ് മത്സരം കളിച്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഒരിക്കൽക്കൂടി, ഡേവിഡ് വാർണറുടെ ഇത്തരമൊരു മാസ് എൻട്രി ആരാധകർ ആരും പ്രതീക്ഷിച്ചതല്ല. ‘താങ്ക്സ് ഡേവ്’ എന്നെഴുതി തന്നെ യാത്രയാക്കിയ ഔട്ട് ഫീൽഡിന് അരികെത്തന്നെ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽനിന്ന് വാർണർ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങി.
സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം സമയം വൈകാതെ മത്സരത്തിന് എത്താനായിരുന്നു വാർണറുടെ ഹെലികോപ്റ്റർ യാത്ര. മോശം കാലാവസ്ഥമൂലം സിഡ്നിയിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്ന ഹെലികോപ്റ്റർ ഒടുവിൽ ഗ്രൗണ്ടിലിറക്കുകയായിരുന്നു.
സിഡ്നി സിക്സേഴ്സിനെതിരായ ബിഗ് ബാഷ് ലീഗ് മത്സരത്തിൽ സിഡ്നി തണ്ടേഴ്സിന്റെ ഓപ്പണറായി ഇറങ്ങിയ വാർണർ 37 റൺസ് നേടി. മത്സരം സിക്സേഴ്സ് 19 റൺസിനു വിജയിച്ചു.
English Summary:
David Warner used helicopter to reach Sydney stadium
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.