62 പന്തിൽ 137, ബൗണ്ടറി കടന്നത് 16 സിക്സുകള്‍, റെക്കോർഡിട്ട് ഫിൻ അലന്; ‘അടി’ കൊണ്ട് തളർന്ന് പാക്കിസ്ഥാൻ
ഡെനീഡൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലും പാക്കിസ്ഥാനു രക്ഷയില്ല. ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചറി പിറന്ന മത്സരത്തിൽ തോൽവി വഴങ്ങിയ പാക്കിസ്ഥാനു പരമ്പര നഷ്ടമായി. 62 പന്തുകളിൽനിന്ന് 137 റണ്‍സാണ് ഫിൻ അലൻ അടിച്ചെടുത്തത്.

ഡെനീഡൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലും പാക്കിസ്ഥാനു രക്ഷയില്ല. ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചറി പിറന്ന മത്സരത്തിൽ തോൽവി വഴങ്ങിയ പാക്കിസ്ഥാനു പരമ്പര നഷ്ടമായി. 62 പന്തുകളിൽനിന്ന് 137 റണ്‍സാണ് ഫിൻ അലൻ അടിച്ചെടുത്തത്. 45 റൺസിന് കിവീസ് ജയിച്ച മത്സരത്തിലെ താരം ഫിൻ അലൻ തന്നെ. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ന്യൂസീലൻഡ് 3–0ന് സ്വന്തമാക്കി.
സ്കോർ 28ൽ നിൽക്കെ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടമായ ന്യൂസീലൻഡിനെ വമ്പൻ സ്കോറിലെത്തിച്ചത് ബൗണ്ടറികൾ പറന്ന ഫിൻ അലന്റെ ഇന്നിങ്സായിരുന്നു. 16 സിക്സുകളാണ് കിവീസ് ഓപ്പണർ ഡെനീഡനിൽ അടിച്ചുകൂട്ടിയത്. 48 പന്തുകളിൽ താരം സെഞ്ചറിയിലെത്തി. ട്വന്റി20യിൽ ന്യൂസീലൻഡ് ബാറ്ററുടെ ഉയർന്ന സ്കോറാണ് മൂന്നാം ട്വന്റി20യിൽ ഫിൻ അലന്റെ ബാറ്റിൽനിന്നു പിറന്നത്. ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ അടിച്ച താരമെന്ന റെക്കോർഡിൽ ഫിൻ അലൻ അഫ്ഗാൻ താരം ഹസ്രത്തുല്ല സസായ്ക്കൊപ്പമെത്തി.
ഹാരിസ് റൗഫിന്റെ ഒരു ഓവറിൽ 27 റൺസാണു ഫിൻ അലൻ അടിച്ചത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ കിവീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലന്‍ഡ് 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റിന് 179 റണ്‍സെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. 37 പന്തിൽ 58 റൺസെടുത്ത ബാബർ അസമാണു പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
മൂന്നാം മത്സരവും തോറ്റതോടെ പരമ്പരയിലെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള കളികൾ ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും പാക്കിസ്ഥാന്റെ ശ്രമം. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ഷഹീൻ ഷാ അഫ്രീദി ചുമതലയേറ്റെടുത്ത ശേഷം പാക്കിസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 19ന് ക്രൈസ്റ്റ് ചർച്ചിലാണ് പരമ്പരയിലെ അടുത്ത മത്സരം.