കൗമാരപ്പടയ്ക്ക് കൂറ്റൻജയം, അയർലൻഡിനെ 201 റൺസിന് തോല്പിച്ച് ഇന്ത്യൻ കുതിപ്പ്
ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത് 301

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത് 301 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ അയർലൻഡിനെ 100 റൺസിൽ ഓൾഔട്ടാക്കി.
സ്കോർ: ഇന്ത്യ– 50 ഓവറിൽ 7ന് 301. അയർലൻഡ് 29.4 ഓവറിൽ 100. സെഞ്ചറി നേടിയ മുഷീർ ഖാന്റെയും (118) അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഉദയ് സഹ്റാന്റെയും (75) ബാറ്റിങ്ങാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 156 റൺസ് നേടി. 4 വിക്കറ്റുമായി പേസർ നമാൻ തിവാരിയും 3 വിക്കറ്റെടുത്ത സ്പിന്നർ സൗമി പാണ്ഡെയും ബോളിങ്ങിൽ തിളങ്ങി. 28ന് യുഎസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.