മൂന്നു കോടി രൂപ സമ്മാനം, പിതാവിനു വേണ്ടി കാർ വാങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്
ലക്നൗ∙ ഉത്തർപ്രദേശ് സർക്കാർ നൽകിയ പാരിതോഷികത്തിൽനിന്നു പിതാവിനു കാർ വാങ്ങാൻ പണം മാറ്റിവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏഷ്യൻ ഗെയിംസിൽ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാണ് ഉത്തർപ്രദേശ് സർക്കാർ റിങ്കു സിങ്ങിന് പാരിതോഷികം പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപയാണു

ലക്നൗ∙ ഉത്തർപ്രദേശ് സർക്കാർ നൽകിയ പാരിതോഷികത്തിൽനിന്നു പിതാവിനു കാർ വാങ്ങാൻ പണം മാറ്റിവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. ഏഷ്യൻ ഗെയിംസിൽ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാണ് ഉത്തർപ്രദേശ് സർക്കാർ റിങ്കു സിങ്ങിന് പാരിതോഷികം പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപയാണു ഇന്ത്യൻ താരത്തിനു ലഭിക്കുക. ഇത് ഉപയോഗിച്ച് പിതാവ് ഖൻചന്ദ്ര സിങ്ങിനു കാർ വാങ്ങി നൽകാനാണ് ഇന്ത്യൻ താരത്തിന്റെ തീരുമാനം.
മകൻ ദേശീയ ടീമിലെ സൂപ്പർ താരമായപ്പോഴും, പാചക വാതക സിലിണ്ടർ വിതരണ ജോലി ചെയ്യുന്ന റിങ്കുവിന്റെ പിതാവ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. വാഹനത്തിൽനിന്ന് സിലിണ്ടർ എടുത്തു വയ്ക്കുന്ന റിങ്കുവിന്റെ പിതാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിതാവിനോടു വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയാറല്ലെന്നാണു റിങ്കു സിങ് ഇതേക്കുറിച്ചു പ്രതികരിച്ചത്.
വിശ്രമിക്കാൻ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അദ്ദേഹം സ്വന്തം ജോലിയെ വളരെയേറെ ഇഷ്ടപ്പെടുന്നതായും റിങ്കു സിങ് വ്യക്തമാക്കി. ഇന്ത്യയ്ക്കായി 15 ട്വന്റി20 മത്സരങ്ങൾ കളിച്ച റിങ്കു സിങ് 89 ആവറേജിൽ 356 റൺസാണ് ഇതുവരെ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു സിങ്. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.