എട്ടാം വിവാഹ വാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇർഫാൻ പഠാൻ
ന്യൂഡൽഹി∙ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഹൃദ്യമായ കുറിപ്പോടെയാണ് ഇർഫാൻ പഠാൻ ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. ഒരുപാട് റോളുകൾ കൈകാര്യം ചെയ്യുന്ന ഒരേയൊരാളെന്നാണ് ഭാര്യയെക്കുറിച്ച് ഇർഫാൻ

ന്യൂഡൽഹി∙ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഹൃദ്യമായ കുറിപ്പോടെയാണ് ഇർഫാൻ പഠാൻ ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. ഒരുപാട് റോളുകൾ കൈകാര്യം ചെയ്യുന്ന ഒരേയൊരാളെന്നാണ് ഭാര്യയെക്കുറിച്ച് ഇർഫാൻ വിശേഷിപ്പിച്ചിരിക്കുന്നത്.
മനോഹരമായ ഈ യാത്രയിൽ ഭാര്യയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇർഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഭാര്യയുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം ഇർഫാൻ ആദ്യമായാണ് സമൂഹമാധ്യമത്തിൽ ഇടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിനും ഭാര്യയ്ക്കും ആശംസകള്‍ അറിയിച്ച് നിരവധി ആരാധകർ ചിത്രത്തിൽ പ്രതികരണവുമായെത്തി.
2016 ഫെബ്രുവരിയിലായിരുന്നു ഇർഫാൻ പഠാനും സഫയും വിവാഹിതരായത്. 30 വയസ്സുകാരിയായ സഫ മാധ്യമ പ്രവർത്തകയും മോഡലുമായിരുന്നു. 2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കളി നിർത്തിയതിനു ശേഷം കമന്ററിയിൽ സജീവമാണ് ഇർഫാൻ പഠാൻ. ഇന്ത്യയ്ക്കായി 29 ടെസ്റ്റ്, 120 ഏകദിനം, 24 ട്വന്റി20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
സഫ ബൈഗിന്റെ മുഖം മറച്ച ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് ഇർഫാൻ മുന്‍പ് വൻ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഇർഫാൻ പഠാന്റെ മകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ചുകളഞ്ഞത്. ഇതോടെ, ഭാര്യയുടെ മുഖം കാണിക്കാൻ താരം സമ്മതിക്കുന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്നാണ് ഇർഫാൻ പഠാൻ അന്നു പ്രതികരിച്ചത്.