ഒരു വീട്ടിൽനിന്ന് ഇന്ത്യൻ ടീം ലക്ഷ്യമിട്ട് രണ്ടു പേർ, ലോകകപ്പ് സ്റ്റാർ മുഷീറിന് ലഭിക്കുമോ എൻട്രി?
അമർനാഥ്, പഠാൻ സഹോദരന്മാർ മുതൽ ഹാർദിക്-ക്രുനാൽ പാണ്ഡ്യമാർ വരെ എത്തിനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഹോദര കാഴ്ചയിലെ ഏറ്റവും ഒടുവിലത്തേതാണ് ഖാൻ സഹോദരങ്ങൾ. സർഫറാസ് ഖാന് കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം കിട്ടിയതിനൊപ്പം തന്നെ അണ്ടർ 19 ലോകകപ്പിൽ സഹോദരൻ മുഷീർ ഖാന്റെ മിന്നും പ്രകടനവും ആഘോഷമാക്കുകയാണ് കുടുംബം.

അമർനാഥ്, പഠാൻ സഹോദരന്മാർ മുതൽ ഹാർദിക്-ക്രുനാൽ പാണ്ഡ്യമാർ വരെ എത്തിനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഹോദര കാഴ്ചയിലെ ഏറ്റവും ഒടുവിലത്തേതാണ് ഖാൻ സഹോദരങ്ങൾ. സർഫറാസ് ഖാന് കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം കിട്ടിയതിനൊപ്പം തന്നെ അണ്ടർ 19 ലോകകപ്പിൽ സഹോദരൻ മുഷീർ ഖാന്റെ മിന്നും പ്രകടനവും ആഘോഷമാക്കുകയാണ് കുടുംബം. ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്കുവേണ്ടി ഇതിനോടകം രണ്ട് സെഞ്ചറികളടക്കം നേടിയ മുഷീർ റൺവേട്ടക്കാരിൽ മുന്നിലാണ്. സഹോദരൻ സർഫറാസും ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത് അണ്ടർ 19 ലോകകപ്പിലൂടെ. ചേട്ടന്റെ പാതയിൽ തന്നെ കൂടുതൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ മുഷീറിന് സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഒപ്പം ഇരുവരും ഒന്നിച്ച് ദേശീയ ടീമിൽ കളിക്കുന്നതിന്റെ സാധ്യതകളും ചർച്ചചെയ്യുന്നു ആരാധകർ.
ക്രിക്കറ്റ് പരിശീലകൻ കൂടിയായ പിതാവ് നൗഷാദ് ഖാന്റെ പരിശീലനക്കളരിയിൽ നിന്നുമാണ് ഇരുവരും ക്രക്കറ്റിന്റെ വലിയ ലോകത്തേക്ക് എത്തുന്നത് എന്നത് മറ്റൊരു കൗതുകം. തനിക്ക് എത്തിപ്പെടാൻ സാധിക്കാതെ പോയ ഇടങ്ങളിൽ, കൈവരിക്കാൻ സാധിക്കാതെ പോയ നേട്ടങ്ങളിൽ മക്കളെ മാത്രമല്ല തന്റെ ശിഷ്യന്മാരെയെല്ലാം എത്തിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്ന പരിശീലകനാണ് നൗഷാദ്. അതിൽ വിജയം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദേശീയ തലത്തിലും രാജ്യന്തര തലത്തിലും തിളങ്ങാൻ നൗഷാദ് പരിശീലിപ്പിക്കുന്ന ഒരുപിടി താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ഓൾറൗണ്ടർ മുഷീർ
കഴിഞ്ഞ രഞ്ജി ട്രോഫിയിലാണ് മുഷീറിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. അതും വമ്പൻ താരനിര അണിനിരക്കുന്ന മുംബൈ ടീമിൽ. മൂന്ന് മത്സരങ്ങളിൽ നിന്ന് 96 റൺസും രണ്ടും വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുഷീർ ഖാൻ, അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ ഓൾറൗണ്ട് മികവിൽ ഏവരെയും ഞെട്ടിച്ചു. 438 റൺസും 22 വിക്കറ്റുകളുമായിരുന്നു മുഷീറിന്റെ സമ്പാദ്യം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും താരം തന്നെ. ഇതോടെ ഇന്ത്യൻ ദേശീയ ജൂനിയർ ടീമില്‍ ഇടം പിടിച്ച മുഷീർ ഇന്ത്യ എയുടെ ഫോർ നേഷൻ ഏകദിന കിരീട നേട്ടത്തിലും സുപ്രധാന പങ്കുവഹിച്ചു. 47 പന്തിൽ നേടിയ 127 റൺസും 53 റൺസ് വിട്ടു നൽകി നേടിയ രണ്ട് വിക്കറ്റും എടുത്തുപറയേണ്ടതാണ്.
അണ്ടർ 19 ലോകകപ്പില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും അതേ സ്ഥിരത കണ്ടെത്തുന്ന മുഷീറിനെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. രണ്ട് ഇരട്ട സെഞ്ചറികൾക്കൊപ്പം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ അഞ്ച് വിക്കറ്റ് നേട്ടവും ടൂർണമെന്റിൽ ഇന്ത്യൻ വിജയങ്ങളിൽ മുഷീറിന്റെ റോൾ വ്യക്തമാക്കുന്നു. കിവീസിനെതിരെ 126 പന്തിൽ 131 റൺസും അയർലൻഡിനെതിരെ 106 പന്തിൽ 118 റൺസും നേടിയ മുഷീർ യുഎസ്എയ്ക്കെതിരെ 76 പന്തിൽ നേടിയത് 73 റൺസാണ്. അഞ്ച് മത്സരങ്ങളിൽ മുഷീറിന്റെ ആകെ സമ്പാദ്യം 334 റൺസ്.
തിരിച്ചുവരവിൽ സർഫറാസ്
അതേസമയം വിവാദങ്ങളും സ്ഥിരതയില്ലായ്മയും കരിനിഴൽ വീഴ്ത്തിയ കരിയറിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് മുഷീറിനേക്കാളും ഏഴ് വയസ് മുതിർന്ന സഹോദരൻ സർഫറാസ് ഖാൻ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായകുറഞ്ഞ താരമായി 2015 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ താരമായിരുന്നു സർഫറാസ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗംഭീര പ്രകടനങ്ങളാണു താരം പുറത്തെടുത്തത്. രഞ്ജി ട്രോഫിയിൽ 2019-20 സീസണിൽ 154 ആയിരുന്നു സർഫറാസിന്റെ റൺ ശരാശരി. 2021-22 സീസണിൽ അത് 122. 75 ഉം കഴിഞ്ഞ സീസണിൽ 92 മാണ്.
ട്വന്റി 20, ഏകദിന ഫോർമാറ്റുകളേക്കാളും തന്റെ മികവ് ടെസ്റ്റ് ക്രിക്കറ്റിലാണെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു സർഫറാസ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇനിയും അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് താരം. അതേസമയം സഹോദരൻ മുഷീർ നേരെ തിരിച്ചാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ ഭയപ്പെടുത്താൻ സാധിക്കുന്ന താരം. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ സീനിയർ ടീമിലും മുഷീർ ഇടംപിടിക്കാനുള്ള സാധ്യത വിരളമല്ല.