ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് ഉടമയായിരുന്ന ദത്താജിറാവു ഗെയ്ക്‌വാദ് (95) അന്തരിച്ചു. മുൻ ഇന്ത്യൻ ഓപ്പണറും പരിശീലകനുമായ അൻഷുമാൻ ഗെയ്ക്‌വാദിന്റെ പിതാവാണ്. ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ 12 ദിവസമായി ഐസിയുവിൽ ചികിൽസയിലായിരുന്ന ദത്താജിറാവുവിന്റെ അന്ത്യം ഇന്നലെ രാവിലെയായിരുന്നു.

1952–61 കാലത്ത് ഇന്ത്യയ്ക്കായി 11 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 1959ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. വലംകൈ ബാറ്ററായിരുന്ന ദത്താജിറാവു 1952ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.

1961ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. 2016ൽ 87–ാം വയസ്സിൽ മുൻ ബാറ്റർ ദീപക് ശോധാൻ അന്തരിച്ചതോടെയാണ് ദത്താജിറാവു ഗെയ്ക്‌വാദ് ഇന്ത്യയിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് അർഹനായത്.

രഞ്ജി ട്രോഫിയിൽ 1947 മുതൽ 61 വരെ ബറോഡയ്ക്കായി കളിച്ച അദ്ദേഹം 47.56 ശരാശരിയിൽ 3139 റൺസ് നേടി. ഇതിൽ 14 സെ‍ഞ്ചറികളുമുണ്ട്. മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 249 നോട്ടൗട്ട് ആണ് ഉയർന്ന സ്കോർ.

English Summary:

Dattajirao Gaekwad, India's Oldest Test Cricketer, Dies At 95

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com