കാർത്തിക്ക് എന്നെ കാണാൻ ഇംഗ്ലണ്ട് വരെയെത്തി, എന്റെ ഹൃദയം കീഴടക്കി: ദീപിക പള്ളിക്കൽ
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനെ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണെന്നു ഭാര്യ ദീപിക പള്ളിക്കൽ. ‘‘കാർത്തിക്കിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണ്. പിന്നീട് 5 വർഷങ്ങൾക്കു ശേഷം സ്ഥിരമായി ജിമ്മിൽ വച്ചും.

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനെ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണെന്നു ഭാര്യ ദീപിക പള്ളിക്കൽ. ‘‘കാർത്തിക്കിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണ്. പിന്നീട് 5 വർഷങ്ങൾക്കു ശേഷം സ്ഥിരമായി ജിമ്മിൽ വച്ചും. ഒരു ‘ഹായ്-ബൈ’ ബന്ധം മാത്രമാണു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. 2013 ൽ ഞാൻ ഇംഗ്ലണ്ടിലെ ലീഡ്‌സിൽ പരിശീലനത്തിൽ ആയിരിക്കെ കാർത്തിക് എന്നെ കാണാൻ ഇന്ത്യയിൽ നിന്ന് അവിടെയെത്തി. അത് എന്റെ ഹൃദയം കീഴടക്കി.’’
‘‘ആ വർഷം നവംബർ 15 ന് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. കരിയർ തിരക്ക് കാരണം 2 വർഷങ്ങൾക്കുശേഷമായിരുന്നു വിവാഹം. പല സമയത്തും വ്യത്യസ്ത ടൂർണമെന്റുകളിലും സ്ഥലങ്ങളിലും ആവാം. പക്ഷേ, കുഞ്ഞുങ്ങൾക്കൊപ്പം സന്തോഷകരമായ സമയം കണ്ടെത്താൻ എല്ലായ്പ്പോഴും ഞങ്ങൾ ശ്രമിക്കുന്നു. പരസ്പരം ബഹുമാനവും കരുതലും ഉണ്ടെങ്കിൽ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. സ്നേഹത്തിന് ‘എക്സ്പയറി ഡേറ്റ്’ ഇല്ല.’’– ദീപിക പള്ളിക്കൽ വ്യക്തമാക്കി.
‘എന്റെ സന്തോഷത്തിന്റെ കീപ്പർ’ എന്നാണ് വാലന്റൈൻസ് ദിനത്തില്‍ ദീപികയെക്കുറിച്ച് ദിനേഷ് കാർത്തിക്ക് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. സ്ക്വാഷ് താരമായ ദീപിക പള്ളിക്കൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്. 2015ലായിരുന്നു ദീപിക പള്ളിക്കലും ദിനേഷ് കാർത്തിക്കും വിവാഹിതരായത്.
2022 ലെ ട്വന്റി20 ലോകകപ്പിലാണ് ദിനേഷ് കാർത്തിക്ക് ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ദിനേഷ് കാർത്തിക്ക്.