കശ്മീർ സന്ദർശനത്തിനിടെ തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിൻ തെൻഡുൽക്കർ, വൈറൽ വിഡിയോ
ശ്രീനഗർ∙ ജമ്മു കശ്മീർ സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം സച്ചിൻ തെൻഡുല്‍ക്കർ. സച്ചിൻ തന്നെയാണ് ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ക്രിക്കറ്റും കശ്മീരും, സ്വർഗത്തിലെ മത്സരം’ എന്നാണു വിഡിയോയ്ക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ശ്രീനഗർ∙ ജമ്മു കശ്മീർ സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം സച്ചിൻ തെൻഡുല്‍ക്കർ. സച്ചിൻ തന്നെയാണ് ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ക്രിക്കറ്റും കശ്മീരും, സ്വർഗത്തിലെ മത്സരം’ എന്നാണു വിഡിയോയ്ക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ. തെരുവിലൂടെ നടക്കുകയായിരുന്ന സച്ചിൻ കളിക്കാൻ കൂടിക്കോട്ടെയെന്ന് ആളുകളോട് ചോദിക്കുന്നുണ്ട്. ശേഷം ബാറ്റ് എടുത്ത് ഏതാനും പന്തുകൾ താരം നേരിട്ടു.
ബാറ്റിങ്ങിനിടെ സച്ചിൻ അധികം പരീക്ഷിക്കാത്ത അൺ ഓർത്തഡോക്സ് ഷോട്ടുകളും ആരാധകരെ രസിപ്പിക്കാനായി പായിച്ചു. സച്ചിന്റെ ഭാര്യ അഞ്ജലിയും വിഡിയോയിലുണ്ട്. ആരാധകർക്കൊപ്പം സെൽഫിയും പകർത്തിയ ശേഷമായിരുന്നു സച്ചിൻ മടങ്ങിയത്. വിമാനത്തിൽ താരത്തെ കണ്ട് യാത്രക്കാർ ‘സച്ചിൻ, സച്ചിൻ’ എന്ന് ചാന്റ് മുഴക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കശ്മീരിലെ വില്ലോ ബാറ്റുകളുണ്ടാക്കുന്ന ഫാക്ടറി സച്ചിൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സച്ചിനും ഭാര്യയ്ക്കുമൊപ്പം മകൾ സാറ തെൻഡുൽക്കറും കശ്മീർ യാത്രയിലുണ്ട്. സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ ക്രിക്കറ്റ് തിരക്കുകളിലാണ്. രഞ്ജി ട്രോഫിയിൽ ഗോവയുടേയും, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റേയും താരമാണ് അർജുൻ തെൻഡുൽക്കർ.