ബാസ്ബോൾ യുഗത്തിൽ ഇംഗ്ലണ്ടിന് ആദ്യ പരമ്പര നഷ്ടം; ഇന്ത്യയ്ക്ക് കരുത്തായി യുവതാരനിര
റാഞ്ചി∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അഞ്ചു വിക്കറ്റ് ജയത്തോടെ 3–1ന് പരമ്പരയും ഒപ്പം മറ്റൊരു ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ബ്രെൻഡൻ മക്കല്ലം പരിശീലകനായി ചുമതയേറ്റ് ബാസ്ബോള്‍ ശൈലി നടപ്പാക്കിയശേഷം ഇംഗ്ലണ്ട് ടീമിന് നഷ്ടമാവുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

റാഞ്ചി∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അഞ്ചു വിക്കറ്റ് ജയത്തോടെ 3–1ന് പരമ്പരയും ഒപ്പം മറ്റൊരു ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ബ്രെൻഡൻ മക്കല്ലം പരിശീലകനായി ചുമതയേറ്റ്, കുറഞ്ഞ പന്തിൽ കൂടുതൽ റൺസ് അടിച്ചെടുക്കുന്ന ‘ബാസ്ബോള്‍’ ശൈലി നടപ്പാക്കിയശേഷം ഇംഗ്ലണ്ട് ടീമിന് നഷ്ടമാവുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഇതോടെ, ബാസ്ബോൾ യുഗത്തിൽ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയിക്കുന്ന ആദ്യ നായകനെന്ന അപൂര്‍വ നേട്ടം രോഹിത് ശര്‍മയ്ക്ക് സ്വന്തമായി. ഒപ്പം ടീം ഇന്ത്യയ്ക്ക് വിശ്വസ്ഥരായ യുവതാരനിരയേയും ഈ പരമ്പര സമ്മാനിച്ചു.
Read Also: ടെസ്റ്റിൽ 4000, ഫസ്റ്റ് ക്ലാസിൽ 9000; റാഞ്ചിയിൽ പുതിയ നാഴികക്കല്ലുകൾ താണ്ടി ഹിറ്റ്മാൻ
12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലിഷ് ടീം ഇന്ത്യയിലെത്തിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചു തുടങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ അതിൽ തുടർച്ച കണ്ടെത്താനായില്ല. യശസ്വി ജയ്സ്‌വാള്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ യുവതാരങ്ങളുടെ മികവ് ഇംഗ്ലണ്ടിന്റെ സ്വപ്നം വീണ്ടും അകലത്തിലാക്കി. സൂപ്പർ താരം വിരാട് കോലിയും കെ.എല്‍.രാഹുലും ഇല്ലാതെയാണ് ഇന്ത്യയുടെ പരമ്പര നേട്ടമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ യുവനിരയുടെ കൈകളിൽ ഭദ്രമെന്നു വേണം കരുതാൻ.
ബെന്‍ സ്റ്റോക്സ് നായക പദവിൽ എത്തിയശേഷം കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ആദ്യമായാണ് ഇംഗ്ലണ്ട് അടിയറവു പറയുന്നത്. ബാസ്ബോള്‍ യുഗത്തില്‍ കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചെണ്ണം നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഇതില്‍ മൂന്നെണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ട് പരമ്പരകള്‍ സമനിലയായി. 2022ൽ പാക്കിസ്ഥാനിലും ന്യൂസീലന്‍ഡിലും നടന്ന ടെസ്റ്റ് പരമ്പരകള്‍ ഇംഗ്ലണ്ട് തൂത്തുവാരി. 2023ലെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയായി. നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 2-2 സമനിലയില്‍ പിടിച്ചെങ്കിലും നിലവിലെ ചാംപ്യന്‍മാരെന്ന നിലയില്‍ ഓസീസ് ആഷസ് നിലനിര്‍ത്തി.
നാലാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിന്‍ നിര ഇംഗ്ലണ്ടിനെ 145ൽ ഒതുക്കി. രവിചന്ദ്രൻ അശ്വിൻ അഞ്ചും കുൽദീപ് യാദവ് നാല് വിക്കറ്റും പിഴുതു. വിജയലക്ഷ്യമായ 192 പിന്തുടർന്ന ഇന്ത്യയ്ക്കായി നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധ സെഞ്ചറികൾ കണ്ടെത്തി. രണ്ട് ഇന്നിങ്സിലും നിർണായക പ്രകടനം പുറത്തെടുത്ത യുവ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ കളിയിലെ താരമായി. പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.