പാണ്ഡ്യയ്ക്കും ആഭ്യന്തര ക്രിക്കറ്റ് കളിക്കാമല്ലോ? ബിസിസിഐയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയതുപോലുള്ള നടപടികൾ, എല്ലാവരുടെ കാര്യത്തിലും ബാധകമല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം ബിസിസിഐയ്ക്കു ലഭിക്കാൻ പോകുന്നില്ലെന്ന് ഇര്‍ഫാന്‍ പഠാൻ. ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ

മുംബൈ∙ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയതുപോലുള്ള നടപടികൾ, എല്ലാവരുടെ കാര്യത്തിലും ബാധകമല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം ബിസിസിഐയ്ക്കു ലഭിക്കാൻ പോകുന്നില്ലെന്ന് ഇര്‍ഫാന്‍ പഠാൻ. ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൽപര്യമില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിശ്ചിത ഓവർ മത്സരങ്ങളിൽ കളിക്കാമല്ലോയെന്നും മുൻ ഇന്ത്യൻ താരം എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ചു.
Read Also: മെസ്സി ചാന്റിൽ നിയന്ത്രണം വിട്ടു, അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും
‘‘ശ്രേയസ് അയ്യരും ഇഷാൻ കിഷനും മികവുള്ള താരങ്ങളാണ്. അവർ ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നു.’’– ഇർഫാന്‍ പഠാന്‍ വ്യക്തമാക്കി. ബിസിസിഐയുടെ വാർഷിക കരാറിൽ ഗ്രേഡ് എയിലാണ് ഹാർദിക് പാണ്ഡ്യയുള്ളത്. അഞ്ച് കോടി രൂപയാണ് പാണ്ഡ്യയ്ക്കു ലഭിക്കുക. ശുഭ്മൻ ഗിൽ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, കെ.എൽ. രാഹുല്‍ എന്നിവരും എ വിഭാഗത്തിലാണുള്ളത്.
ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. കാലിനു പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും കളിക്കാൻ തുടങ്ങിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിനു വേണ്ടി ബറോഡയില്‍ പരിശീലനം നടത്തുകയാണ് പാണ്ഡ്യയിപ്പോൾ. സഹോദരൻ ക്രുനാൽ പാണ്ഡ്യ, ഇഷാൻ കിഷൻ എന്നിവരും ഹാർദിക്കിനൊപ്പം പരിശീലിക്കുന്നുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന പാണ്ഡ്യയെ കോടികളെറിഞ്ഞ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും മുംബൈ പാണ്ഡ്യയ്ക്കു നൽകി. വർഷങ്ങളായി മുംബൈയെ നയിച്ചിരുന്ന രോഹിത് ശർമ പുതിയ സീസണിൽ പാണ്ഡ്യയ്ക്കു കീഴിൽ കളിക്കും.