ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു, തയാറല്ലെന്ന് ഇഷാൻ കിഷൻ; പുറത്തായത് വെറുതെയല്ല!
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാൻ കിഷനെ ടീമിലേക്കു തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നു വിവരം. ഇഷാൻ തയാറാകാത്തതിനാലാണ് യുവതാരം ധ്രുവ് ജുറേലിനെ ബിസിസിഐ പരിഗണിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീം മാനേജ്മെന്റ് ബന്ധപ്പെട്ടപ്പോൾ ദേശീയ ടീമിൽ

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാൻ കിഷനെ ടീമിലേക്കു തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നു വിവരം. ഇഷാൻ തയാറാകാത്തതിനാലാണ് യുവതാരം ധ്രുവ് ജുറേലിനെ ബിസിസിഐ പരിഗണിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീം മാനേജ്മെന്റ് ബന്ധപ്പെട്ടപ്പോൾ ദേശീയ ടീമിൽ കളിക്കാൻ ഇനിയും തയാറല്ലെന്നാണ് ഇഷാൻ കിഷൻ മറുപടി നൽകിയത്. ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ച ധ്രുവ് ജുറേൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ഉറപ്പിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഇഷാൻ കിഷൻ ദേശീയ ടീമിൽനിന്ന് അവധിയെടുത്തത്. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരം വിശ്രമം ആവശ്യപ്പെട്ടത്. ടീം ക്യാംപ് വിട്ട് നാട്ടിലെത്തിയ താരം ആഴ്ചകൾക്കു ശേഷം രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറായില്ല. രഞ്ജിയില്‍ ജാർഖണ്ഡിന്റെ താരമാണ് ഇഷാൻ കിഷൻ. അതിനിടെ എം.എസ്. ധോണിയുടെ കൂടെ പാർട്ടിയിൽ ഇഷാൻ പങ്കെടുത്തതും വിവാദമായി.
ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നതിന്റെ ഭാഗമായി ഇഷാൻ കിഷൻ ഏതെങ്കിലും ടൂർണമെന്റ് കളിക്കണമെന്ന് പരിശീലകൻ രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടെങ്കിലും താരം അത് അംഗീകരിച്ചില്ല. ഐപിഎല്ലിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു ഈ സമയത്ത് ഇഷാൻ കിഷൻ. തുടർന്നാണ് ബിസിസിഐ താരത്തെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയത്. ഡി.വൈ. പാട്ടീൽ ട്വന്റി20 ടൂർണമെന്റിലാണ് ഇഷാൻ ഇപ്പോൾ കളിക്കുന്നത്.