ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റു; ടെസ്റ്റ് ചാംപ്യൻഷിപിൽ ഇന്ത്യ ഒന്നാമത്
ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെല്ലിങ്ടൻ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റതാണ് ഇന്ത്യയ്ക്കു നേട്ടമായത്. നിലവിലെ ടെസ്റ്റ് ചാംപ്യൻഷിപ് കാലയളവിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ 5 ജയവും 2 തോൽവിയും ഒരു സമനിലയുമായി 64.58 പോയിന്റ് ശതമാനമാണ്

ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെല്ലിങ്ടൻ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റതാണ് ഇന്ത്യയ്ക്കു നേട്ടമായത്. നിലവിലെ ടെസ്റ്റ് ചാംപ്യൻഷിപ് കാലയളവിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ 5 ജയവും 2 തോൽവിയും ഒരു സമനിലയുമായി 64.58 പോയിന്റ് ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്.
Read Also: ഗുജറാത്ത് ടൈറ്റൻസ് താരത്തിന് വാഹനാപകടത്തിൽ പരുക്ക്, ബൈക്ക് തകർന്നു; ഐപിഎൽ നഷ്ടമാകുമോ?
5 മത്സരങ്ങളിൽ 3 ജയവും 2 തോൽവിയുമുള്ള ന്യൂസീലൻഡിന്റെ പോയിന്റ് ശതമാനം 60.00. ഓസ്ട്രേലിയ മൂന്നാമതുണ്ട് (59.09). ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3–1നു മുന്നിട്ടു നിൽക്കുന്ന ഇന്ത്യയ്ക്ക് അവസാന ടെസ്റ്റ് കൂടി ജയിച്ചാൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. ധരംശാലയിൽ 7 മുതലാണ് അഞ്ചാം ടെസ്റ്റ്.
∙ ഓസ്ട്രേലിയയ്ക്ക് 172 റൺസ് ജയം
വെല്ലിങ്ടൻ ∙ ന്യൂസീലൻഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു 172 റൺസ് ജയം. 369 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ 196 റൺസിനു പുറത്തായി. 65 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നേഥൻ ലയണാണ് നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഓസീസിനു വിജയമൊരുക്കിയത്. സ്കോർ: ഓസ്ട്രേലിയ–383,164. ന്യൂസീലൻഡ്–179,196. ഉജ്വല സെഞ്ചറിയുമായി ഒന്നാം ഇന്നിങ്സിൽ ഓസീസിനെ മികച്ച സ്കോറിലെത്തിച്ച കാമറൂൺ ഗ്രീൻ (174*) ആണ് പ്ലെയർ ഓഫ് ദ് മാച്ച്.