ന്യൂഡൽഹി∙ 2022ൽ വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശർമയെ സീനിയർ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനാക്കിയത്. അന്നത്തെ ബിസിസിഐ തലവനായ മുൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി കോലിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു നായകപദവിയിലെ ഈ മാറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 2022ൽ വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശർമയെ സീനിയർ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനാക്കിയത്. അന്നത്തെ ബിസിസിഐ തലവനായ മുൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി കോലിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു നായകപദവിയിലെ ഈ മാറ്റം. കോലിക്കു പകരം രോഹിത്തിനെ നായകനാക്കിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഗാംഗുലി.

Read Also: ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റു; ടെസ്റ്റ് ചാംപ്യൻഷിപിൽ ഇന്ത്യ ഒന്നാമത്

ADVERTISEMENT

‘‘ഐപിഎൽ ടൂര്‍ണമെന്റിൽ ഉൾപ്പെടെ രോഹിത്തിന്റെ ക്യാപ്റ്റൻസി മികവ് പ്രകടമായിരുന്നു. അഞ്ചു തവണ മുംബൈ ഇന്ത്യൻസിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച രോഹിത്തിന്റെ പ്രകടനം അദ്ദേഹത്തെ നായകനാക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ രോഹിത്തിനായി. ഫൈനലില്‍ തോറ്റെങ്കിലും അതുവരെയുള്ള മുഴുവൻ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ മുന്നേറിയത്. ടൂർണമെന്റിലെ മികച്ച ടീമും ഇന്ത്യയായിരുന്നു’’ –ഗാംഗുലി പറഞ്ഞു.

നിലവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും രോഹിത്തിനു കീഴിൽ ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 17–ാം ടെസ്റ്റ് പരമ്പര ജയമാണിത്. അവസാന ടെസ്റ്റ് മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.

ADVERTISEMENT

അതേസമയം, മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ എത്തിച്ച താരമാണ് ഹാർദിക്. ഹാർദിക് ടീം മാറിയതോടെ ശുഭ്മൻ ഗില്ലിനെ ടൈറ്റൻസ് നായകനാക്കി.

English Summary:

Sourav Ganguly Opens Up On Decision To Replace Virat Kohli With Rohit Sharma