രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈയുടെ എതിരാളികളായി വിദർഭ. രണ്ടാം സെമിഫൈനലിൽ ഇന്നലെ മധ്യപ്രദേശിനെ 62 റൺസിന് തോൽപിച്ചാണ് വിദർഭ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു 2 തവണ ചാംപ്യൻമാരായ വിദർഭയുടെ തിരിച്ചുവരവ്. സ്കോർ: വിദർഭ– 170, 402. മധ്യപ്രദേശ് 252, 258.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈയുടെ എതിരാളികളായി വിദർഭ. രണ്ടാം സെമിഫൈനലിൽ ഇന്നലെ മധ്യപ്രദേശിനെ 62 റൺസിന് തോൽപിച്ചാണ് വിദർഭ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു 2 തവണ ചാംപ്യൻമാരായ വിദർഭയുടെ തിരിച്ചുവരവ്. സ്കോർ: വിദർഭ– 170, 402. മധ്യപ്രദേശ് 252, 258. 41 തവണ രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈ കഴിഞ്ഞദിവസം സെമിയിൽ തമിഴ്നാടിനെ തോൽപിച്ചാണ് ഫൈനലിലെത്തിയത്. ഞായറാഴ്ച മുംബൈയിലാണ് ഫൈനൽ.

6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിൽ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച മധ്യപ്രദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 93 റൺസ്. എന്നാൽ വെറും 30 റൺസിനിടെ അവസാന 4 വിക്കറ്റുകളും പിഴുത വിദർഭ ബോളർമാർ മധ്യപ്രദേശിന്റെ ഫൈനൽ പ്രതീക്ഷകൾ എറിഞ്ഞൊതുക്കി.  സെഞ്ചറി നേടിയ വിദർഭ ബാറ്റർ യഷ് റാത്തോഡാണ് (141) പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Vidarbha to face Mumbai in Ranji Trophy final