പന്തു കാണുക, അടിക്കുക; ഫീൽഡിങ്ങിലും സജന സൂപ്പറാ; ലക്ഷ്യം ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോൾ
‘എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ’– മുംബൈ ഇന്ത്യൻസ് വനിതാ ടീമിന്റെ പോസ്റ്റ് മാച്ച് ഷോയിൽ, ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെക്കുറിച്ചു ചോദിച്ചപ്പോൾ മലയാളി താരം സജന സജീവന്റെ മറുപടി ഇതായിരുന്നു. അണ്ടർ 23 വനിതാ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറി ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുതെളിയിച്ച സജന

‘എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ’– മുംബൈ ഇന്ത്യൻസ് വനിതാ ടീമിന്റെ പോസ്റ്റ് മാച്ച് ഷോയിൽ, ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെക്കുറിച്ചു ചോദിച്ചപ്പോൾ മലയാളി താരം സജന സജീവന്റെ മറുപടി ഇതായിരുന്നു. അണ്ടർ 23 വനിതാ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറി ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുതെളിയിച്ച സജന സജീവൻ വനിതാ പ്രിമിയർ ലീഗിലും (ഡബ്ല്യുപിഎൽ) തന്റെ ഓൾറൗണ്ട് മികവുമായി ശ്രദ്ധ നേടുകയാണ്.
ലേഡി പൊള്ളാർഡ്
ലേഡി കയ്റൻ പൊള്ളാർഡ് എന്നാണ് സജനയെ സഹതാരങ്ങൾ വിശേഷിപ്പിക്കുന്നത്. ഡബ്ല്യുപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ, ഡൽഹിക്കെതിരെ അവസാന പന്തിൽ മുംബൈയ്ക്കു ജയിക്കാൻ 5 റൺസ് വേണ്ടപ്പോൾ സിക്സറടിച്ചു ടീമിനെ ജയിപ്പിച്ചതോടെയാണ് സജനയ്ക്കു ലേഡി പൊള്ളാർഡ് എന്ന വിളിപ്പേരു ലഭിച്ചത്. പിന്നാലെ ഫീൽഡിൽ പൊള്ളാർഡിനെ അനുസ്മരിപ്പിക്കും വിധം തകർപ്പൻ ക്യാച്ചുകളുമായി തിളങ്ങിയ സജന, ഈ വിശേഷണം തനിക്ക് ഇണങ്ങുമെന്ന് ഉറപ്പിച്ചു. മുംബൈ ഇന്ത്യൻസിന്റെ പുരുഷ ടീമിൽ വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡിന് ഉണ്ടായിരുന്ന ഫിനിഷർ റോളാണ് വനിതാ ടീമിൽ സജനയ്ക്കും നൽകിയിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ ഏൽപിച്ച റോൾ സജന ഭംഗിയാക്കിക്കഴിഞ്ഞു.
ദ് ടീം പ്ലെയർ
‘സജനാ പേ ദിൽ ആ ഗയാ’ എന്ന ഹിന്ദി ഗാനം പാടി സജനയുടെ സൂപ്പർ പ്രകടനങ്ങൾ സഹതാരങ്ങൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സീ ദ് ബോൾ, ഹിറ്റ് ദ് ബോൾ (ബോൾ കാണുന്നു, അടിക്കുന്നു) എന്ന ശൈലിയിലാണ് താൻ ചെറുപ്പം മുതൽ ബാറ്റ് ചെയ്തു ശീലിച്ചതെന്നു സജന പറഞ്ഞിട്ടുണ്ട്. പന്ത് പ്രതിരോധിക്കാനുള്ള കഴിവിനെക്കാൾ തന്റെ സ്ട്രോക്ക് പ്ലേയിലെ കരുത്തിലാണ് സജനയുടെ വിശ്വാസം.
ആദ്യ മത്സരത്തിൽ ഒരു പന്തിൽ 6, അടുത്ത മത്സരത്തിൽ 2 പന്തിൽ 4, പിന്നാലെ 14 പന്തിൽ 24, 14 പന്തിൽ 22. ഇങ്ങനെ ടൂർണമെന്റിൽ ഇതുവരെ 6 മത്സരങ്ങളിലെ 4 ഇന്നിങ്സുകളിൽ നിന്ന് 180.65 സ്ട്രൈക്ക് റേറ്റിൽ 56 റൺസാണ് സജനയുടെ സമ്പാദ്യം. ഡൽഹിയുടെ ഓസ്ട്രേലിയൻ താരം ജെസ് ജൊനാസൻ (182.14) കഴിഞ്ഞാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് സജനയുടെ പേരിലാണ്. ഈ ഫോം തുടർന്നാൽ വൈകാതെ ദേശീയ ടീമിലെ ഫിനിഷർ റോളിലും വയനാട്ടിലെ മാനന്തവാടിയിൽനിന്നുള്ള ഈ ഇരുപത്തിയൊൻപതുകാരിയെ കാണാം.