ധാക്ക∙ ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിൽ പരമ്പര വിജയിച്ചതിനു ശേഷം പരിഹാസവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ‘ടൈംഡ് ഔട്ട് ആഘോഷം’ നടത്തിയായിരുന്നു ലങ്കൻ താരങ്ങളുടെ മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിൽ പരമ്പര വിജയിച്ചതിനു ശേഷം പരിഹാസവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ‘ടൈംഡ് ഔട്ട് ആഘോഷം’ നടത്തിയായിരുന്നു ലങ്കൻ താരങ്ങളുടെ മറുപടി. ഏകദിന ലോകകപ്പിനിടെ ശ്രീലങ്കൻ ബാറ്റർ ഏഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അവസരം ഉപയോഗിച്ച് ബംഗ്ലദേശ് പുറത്താക്കിയിരുന്നു. വന്‍ വിവാദമായ ഈ പുറത്താകലിന്റെ തുടർച്ചയായിട്ടായിരുന്നു ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം.

Read Also: എഫ്സി ഗോവയുടെ സൂപ്പർ താരം, മൊറോക്കോയുടെ വിങ്ങിലെ ചാട്ടുളി ബ്ലാസ്റ്റേഴ്സിലേക്ക്

ADVERTISEMENT

കഴിഞ്ഞ വർഷം നവംബർ ആറിന് ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു വിവാദ സംഭവങ്ങൾ. ഹെൽമറ്റ് നേരെ ധരിക്കാൻ സാധിക്കാതിരുന്നതോടെ മാത്യൂസ് ക്രീസിലെത്താൻ വൈകുകയായിരുന്നു. ഇതോടെ ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈംഡ് ഔട്ട് ഉപയോഗിക്കണമെന്ന് അംപയറോട് ആവശ്യപ്പെട്ടു. അംപയർ ഔട്ട് വിളിച്ചതോടെ ഏഞ്ചലോ മാത്യൂസിന് നിരാശയോടെ മടങ്ങേണ്ടിവന്നു.

ട്വന്റി20 മത്സരത്തിനിടെ വിക്കറ്റ് ലഭിച്ചപ്പോൾ ബംഗ്ലദേശ് ബോളർ ഷൊരീഫുൾ ഇസ്‌ലാം ‘ടൈംഡ് ഔട്ട്’ ആഘോഷ പ്രകടനം നടത്തിയും ലങ്കൻ താരങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. മറുപടിയുമായി ലങ്കൻ താരങ്ങളുമെത്തിയതോടെ സംഭവം അവസാനിപ്പിക്കേണ്ട സമയമായെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷാന്റോ പ്രതികരിച്ചു.

ADVERTISEMENT

‘‘ശ്രീലങ്കയാണ് ടൈംഡ് ഔട്ട് സംഭവത്തെക്കുറിച്ച് ആംഗ്യം കാണിച്ചത്. അവർ ഇതുവരെ അക്കാര്യം മറന്നിട്ടില്ല. അതൊക്കെ വിടേണ്ട സമയമായി.’’– ബംഗ്ലദേശ് ക്യാപ്റ്റൻ വ്യക്തമാക്കി. ട്വന്റി20 പരമ്പര 2–1നാണ് ശ്രീലങ്ക വിജയിച്ചത്. മൂന്നാം മത്സരത്തിൽ ശ്രീലങ്ക 28 റൺസ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത  ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ, ബംഗ്ലദേശിന് 19.4 ഓവറിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.

English Summary:

Sri Lanka mock Bangladesh with timed out celebration