‘വിവാഹം മാറ്റിവച്ച് ബംഗ്ലദേശ് ലീഗിൽ കളിക്കണം, ഡേവിഡ് മില്ലർക്ക് കിട്ടിയത് 1.24 കോടി’
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ വിവാഹം മാറ്റിവച്ചിരുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ വിവാഹം മാറ്റിവച്ചിരുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ബംഗ്ലദേശ് ലീഗിലെ ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ താരമായിരുന്നു മില്ലർ. ടീമിന്റെ ബാക്കിയുള്ള മത്സരങ്ങൾ കൂടി കളിപ്പിക്കാൻ വേണ്ടിയാണ് മില്ലറിന്റെ വിവാഹം മാറ്റിവെപ്പിച്ചത്.
Read Also: മലപ്പുറത്ത് വിദേശ ഫുട്ബോൾ താരത്തെ കാണികൾ മർദിച്ചു; വംശീയാധിക്ഷേപം നടത്തിയെന്നു പരാതി
ഇതിനായി താരത്തിന് 1.24 കോടി രൂപ ഫോര്‍ച്യൂൺ ബാരിഷാൽ ടീം നൽകിയെന്നും വാസിം അക്രം പറഞ്ഞു. ഈ മത്സരങ്ങൾ വിജയിച്ച ഫോർച്യൂൺ ലീഗിലെ കിരീടം സ്വന്തമാക്കി. മത്സരങ്ങള്‍ പൂർത്തിയായ ശേഷം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽവച്ച് ഡേവിഡ് മില്ലറും കൂട്ടുകാരി കാമില ഹാരിസും വിവാഹിതരായി. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. മാർച്ച് പത്തിനായിരുന്നു ദക്ഷിണാഫ്രിക്കയില്‍വച്ച് വിവാഹച്ചടങ്ങുകൾ നടത്തിയത്.
അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽനിന്ന് 47 റൺസും ഒരു വിക്കറ്റുമാണ് ഡേവിഡ് മില്ലർ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ താരമാണ് ഡേവിഡ് മില്ലർ. ഐപിഎല്‍ 2023 സീസണിൽ മില്ലറുടെ കളി കാണാൻ കാമിലയും എത്തിയിരുന്നു. വിവാഹത്തിനു ശേഷം മില്ലർ ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ്.
പോളോ താരമാണ് കാമില ഹാരിസ്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ എയ്ഡൻ മർക്‌റാം, ക്വിന്റൻ ഡി കോക്ക്, മാർക് ബൗച്ചര്‍ എന്നിവർ മില്ലറുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.