‘സഞ്ജുവിനും ധ്രുവ് ജുറേലിനും ലോകകപ്പ് ടീമിലെത്താം; ഐപിഎല്ലിലെ പ്രകടനം നിർണായകം’
ജയ്പുർ ∙ സഞ്ജു സാംസണും ധ്രുവ് ജുറേലിനും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്ര. ഐപിഎൽ ടൂര്‍ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇരുവർക്കും ജൂണിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചേക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു.

ജയ്പുർ ∙ സഞ്ജു സാംസണും ധ്രുവ് ജുറേലിനും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്ര. ഐപിഎൽ ടൂര്‍ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇരുവർക്കും ജൂണിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചേക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൽ സഹതാരങ്ങളാണ് ഇരുവരും.
Read Also: കോൺവെയ്ക്കു പിന്നാലെ പതിരണയ്ക്കും പരുക്ക്; ഐപിഎൽ തുടങ്ങാനിരിക്കെ ചെന്നൈ ക്യാംപിൽ ആശങ്ക
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജുറേലിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. റാഞ്ചി ടെസ്റ്റിൽ 90 റൺസ് നേടിയ ജുറേലിന്റെ മികവിലാണ് ഇന്ത്യ ജയിച്ചത്. അഫ്ഗാസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഒടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. എന്നാൽ ഫോം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. രാജസ്ഥാൻ ടീം ക്യാപ്റ്റൻ കൂടിയായ സഞ്ജുവിന് ഇത് തിരിച്ചുവരാനുള്ള അവസരം കൂടിയാണ്.
എന്നാൽ വിക്കറ്റ് കീപ്പർ റോളിൽ ടീമിലെത്താൻ നിരവധി താരങ്ങളുള്ളപ്പോൾ സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി വീണ്ടും കടുത്തതാകും. പരുക്കിൽനിന്ന് മോചിതനാകുന്ന ഋഷഭ് പന്ത് ഐപിഎൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫിറ്റ്നെസ് വീണ്ടെടുത്താൽ പന്തിനെ പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാർഷിക കരാറിൽനിന്ന് പുറത്താക്കിയെങ്കിലും ഇഷാന്‍ കിഷനു മുന്നിലും തിരിച്ചുവരാനുള്ള അവസരമുണ്ട്.
ധ്രുവ് ജുറേല്‍ ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂടുതലാണ്. മാർച്ച് 24ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. 2009നു ശേഷം മറ്റൊരു കിരീടം നേടാനുള്ള തായാറെടുപ്പിലാണ് ടീം.