ചെന്നൈ ∙ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് രസകരമായ നിരീക്ഷണവുമായി മുൻ താരം അംബാട്ടി റായുഡു. ഈ സീസണോടെ കളി നിർത്തുകയാണെങ്കിൽ എം.എസ്. ധോണിക്കൊപ്പം മറ്റൊരാൾ കൂടി ക്യാപ്റ്റനായുണ്ടാകുമെന്നും രണ്ടാംപാദ മത്സരങ്ങളിൽ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് രസകരമായ നിരീക്ഷണവുമായി മുൻ താരം അംബാട്ടി റായുഡു. ഈ സീസണോടെ കളി നിർത്തുകയാണെങ്കിൽ എം.എസ്. ധോണിക്കൊപ്പം മറ്റൊരാൾ കൂടി ക്യാപ്റ്റനായുണ്ടാകുമെന്നും രണ്ടാംപാദ മത്സരങ്ങളിൽ പുതിയ ക്യാപ്റ്റനാകും ചെന്നൈയെ നയിക്കുകയെന്നും റായുഡു പറയുന്നു. കാൽമുട്ടിന് പരുക്കുള്ളതിനാൽ എല്ലാ മത്സരങ്ങളിലും ധോണി മുഴുവൻ സമയം ഗ്രൗണ്ടിൽ ഉണ്ടാകണമെന്നില്ല. ഇംപാക്ട് പ്ലെയറുടെ റോളിലും ധോണിയെ കണ്ടേക്കാമെന്ന് റായുഡു പറയുന്നു.

Read Also: ഐപിഎൽ രണ്ടാംപാദ മത്സരങ്ങൾ യുഎഇയിൽ? പാസ്പോര്‍ട്ട് ഹാജരാക്കാൻ താരങ്ങൾക്ക് നിർദേശം

ADVERTISEMENT

നേരത്തെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി പരീക്ഷിച്ചിരുന്നെങ്കിലും ചെന്നൈക്ക് നിരാശയായിരുന്നു ഫലം. അതിനാൽ ഇത്തവണ ഋതുരാജ് ഗയ്ക്‌വാദിനെയാകും ചെന്നൈ നായക സ്ഥാനത്തേക്കു പരിഗണിക്കുക. വീണ്ടും മറ്റൊരു സീസണിൽ കൂടി ചെന്നൈക്കു വേണ്ടി പാടണിയാൻ തയാറായാൽ ധോണി തന്നെ ക്യാപ്റ്റൻസി തുടരും. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ പരുക്കു വകവയ്ക്കാതെയാണ് അദ്ദേഹം കളിച്ചത്. 10 ശതമാനം മാത്രം ഫിറ്റാണെങ്കിലും ധോണി കളിക്കും. വ്യക്തിപരമായി അദ്ദേഹം കൂടുതൽ കളിക്കുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും റായുഡു പറഞ്ഞു.

ഇംപാക്ട് പ്ലെയര്‍ നിയമം നിലവിലുള്ളതിനാല്‍ ധോണിക്ക് മത്സരത്തിനിടയില്‍ വച്ച് വേണമെങ്കില്‍ തിരിച്ചുകയറി പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാം. ധോണി ബാറ്റിങ് പൊസിഷൻ മാറി കളത്തിലാറങ്ങാനും സാധ്യതയുണ്ട്. എന്നാൽ അത് ടോപ് ഓഡറിൽ ആവില്ല. ഒന്നോ രണ്ടോ സ്ഥാനം മാത്രം ഉയർത്താനാകും അദ്ദേഹം ശ്രദ്ധിക്കുകയെന്നും റായുഡു അഭിപ്രായപ്പെട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന ഐപിഎൽ 17–ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ നേരിടും. 

English Summary:

MS Dhoni to share Chennai captaincy? Ambati Rayudu’s interesting take