‘രോഹിത് ശർമ ലഗാന്‍ സിനിമയിലെ ആമിർ ഖാനെപ്പോലെ’; ക്യാപ്റ്റനെ പുകഴ്ത്തി സർഫറാസ് ഖാൻ
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി സഹതാരം സർഫറാസ് ഖാൻ. രോഹിത്തിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണെന്നും അദ്ദേഹം എല്ലാവർക്കും നൽകുന്ന പിന്തുണ വളരെ വലുതാണെന്നും സർഫറാസ് ചൂണ്ടിക്കാണിച്ചു. രോഹിത്തിനെ കാണുമ്പോൾ ലഗാൻ സിനിമയിലെ ആമിർ ഖാന്‍ എങ്ങനെയാണ് ഒരു ടീമിനെ ഒരുമിച്ച്

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി സഹതാരം സർഫറാസ് ഖാൻ. രോഹിത്തിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണെന്നും അദ്ദേഹം എല്ലാവർക്കും നൽകുന്ന പിന്തുണ വളരെ വലുതാണെന്നും സർഫറാസ് ചൂണ്ടിക്കാണിച്ചു. രോഹിത്തിനെ കാണുമ്പോൾ ലഗാൻ സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രം, എങ്ങനെയാണ് ഒരു ടീമിനെ ഒരുമിച്ച് നിര്‍ത്തിയതെന്ന് ഓർമ വരുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു.
Read Also: ‘ഈ സീസണിൽ ചെന്നൈ ക്യാപ്റ്റനെ മാറ്റിയേക്കാം; ധോണി ഇംപാക്ട് പ്ലെയറാകാനും സാധ്യത’
‘‘വെല്ലുവിളികൾക്കിടയിലും ടീമിനെ ഒരുമിച്ചു നിർത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും രോഹിത്തിന് പ്രത്യേക കഴിവാണ്. രോഹിത്തിന്റെ വാക്കുകൾ പലപ്പോഴും പരുഷമായി തോന്നാം. എന്നാൽ അത് മുംബൈക്കാരുടെ സാധാരണ സംസാര ശൈലിയാണ്. അരങ്ങേറ്റ ടെസ്റ്റിൽ ജൂനിയർ താരമാണെന്ന് തോന്നിക്കുന്ന തരത്തിൽ യാതൊന്നും ഇന്ത്യന്‍ നായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല’’ –സർഫറാസ് വ്യക്തമാക്കി.
ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായെന്നും സർഫറാസ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് സർഫറാസ് ഇന്ത്യയ്ക്കായി അരങ്ങേറിയത്. അഞ്ച് ഇന്നിങ്സുകളിൽനിന്ന് മൂന്ന് അർധ സെഞ്ചറിയും താരം സ്വന്തമാക്കി. മികച്ച ഷോട്ടുകളിലൂടെ ആരാധക പ്രശംസയും സർഫറാസ് നേടി. അഞ്ചു മത്സര പരമ്പര ഇന്ത്യ 4–1ന് സ്വന്തമാക്കി.