റോയൽ ബാംഗ്ലൂർ ; ഡൽഹിയെ 8 വിക്കറ്റിന് തോൽപിച്ച് വനിത പ്രീമിയർ ലീഗിൽ കന്നി കിരീടം
ന്യൂഡൽഹി∙ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ആർസിബി ഫ്രാഞ്ചൈസിക്ക് ചരിത്രത്തിൽ ആദ്യമായണ് ഐപിഎൽ കിരീടം സ്വന്തമാകുന്നത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2

ന്യൂഡൽഹി∙ കന്നി കിരീടത്തിൽ മുത്തമിടുമ്പോൾ സ്മൃതി മന്ഥാനയ്ക്കും സംഘത്തിനും അഭിമാനിക്കാം– വനിത ക്രിക്കറ്റ് ലീഗ് കിരീടം മാത്രമല്ല അവർ സ്വന്തമാക്കിയത്, പതിനഞ്ചു വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയുടെയും കൂട്ടരുടെയും വിജയം. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2
ക്യാപ്റ്റൻ സ്മൃത മന്ഥാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ കപ്പിൽ മുത്തമിട്ടത്. ഡൽഹിയുടെ ചിറകരിഞ്ഞ മോളീനക്സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി. ഡൽഹിക്കായി ശിഖ പാണ്ഡെയും മിന്നു മണിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ പിന്നാലെ എത്തിയവർക്ക് കഴിഞ്ഞില്ല. 18.3 ഓവറിൽ 113 റൺസിന് ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു. ക്യാപ്റ്റൻ മെഗ് ലാനിങ്ങും (23 പന്തിൽ 23) ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 64 റൺസാണ് കൂട്ടിച്ചേർത്തത്. 27 പന്തിൽ 44 റൺസെടുത്ത ഷെഫാലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. തുടർന്നെത്തിയ ജമൈമ റോഡ്രിഗസ്, അലിസ് കാപ്സി എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ഡൽഹിയുടെ തകർച്ച ആരംഭിച്ചു. പിന്നീടെത്തിയ ആർക്കും സ്കോർ ബോർഡിലേക്ക് ഭേദപ്പെട്ട സംഭാവന നൽകാനായില്ല. മലയാളി താരം മിന്നു മണിക്ക് മൂന്നു പന്തിൽ അഞ്ചു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷഫാലി വർമയെ പറഞ്ഞയച്ച് ഡൽഹിക്ക് ആദ്യ ഷോക്ക് നൽകിയ മോളീനക്സ് ബാംഗ്ലൂരിനായി മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീൽ നാലു വിക്കറ്റുകളും നേടി.