മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്നു നീട്ടിയടിച്ച മോഹപ്പന്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ ചരിത്രമുഹൂർത്തത്തിനാണ് 2023 സാക്ഷിയായത്. ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഒരു കേരള താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പാണ് വയനാട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്നു നീട്ടിയടിച്ച മോഹപ്പന്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ ചരിത്രമുഹൂർത്തത്തിനാണ് 2023 സാക്ഷിയായത്. ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഒരു കേരള താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പാണ് വയനാട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരി മിന്നു മണി കഴിഞ്ഞ വർഷം അവസാനിപ്പിച്ചത്.

ദ് കേരള സ്റ്റോറി

ADVERTISEMENT

ഒണ്ടയങ്ങാടിയിലെ പാടത്തും പറമ്പിലും ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു നടന്നപ്പോൾ മിന്നുപോലും കരുതിയിരിക്കില്ല, ഒരുകാലത്ത് താൻ ഇന്ത്യൻ ജഴ്സി ധരിക്കുമെന്ന്. തുടക്കക്കാലത്ത് വീട്ടുകാരും നാട്ടുകാരും മിന്നു ക്രിക്കറ്റ് കളിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ആൺകുട്ടികളുടെ കളിയാണെന്ന പതിവു ന്യായം തന്നെ കാരണം. എന്നാൽ പ്രഫഷനൽ ക്രിക്കറ്റിൽ മിന്നു ചുവടുറപ്പിച്ചതോടെ ഇതു ‘കുട്ടിക്കളിയല്ലെന്ന്’ എല്ലാവർക്കും മനസ്സിലായി.

Read Also: ലോകകപ്പ് ഫൈനലിനുള്ള പിച്ചിൽ കൃത്രിമത്വം നടത്തി; ദ്രാവിഡിന്‍റെയും രോഹിത്തിന്റെയും അറിവോടെ: കൈഫ്

ADVERTISEMENT

കഴിഞ്ഞ 11 വർഷമായി കേരള വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമാണ് മിന്നു മണി. ഇതിനിടെ പല വിഭാഗങ്ങളിലായി ടീം ക്യാപ്റ്റനുമായി. കഴിഞ്ഞ ജൂലൈയിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലൂടെയായിരുന്നു ദേശീയ ടീമിൽ മിന്നുവിന്റെ അരങ്ങേറ്റം. ഇതിലൂടെ ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം മിന്നു സ്വന്തമാക്കി. 

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുത്ത മിന്നു, രാജ്യാന്തര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചു. പിന്നാലെയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മിന്നുവിന് അവസരം ലഭിച്ചത്. സെപ്റ്റംബറിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണവുമായി ചരിത്രം കുറിച്ചപ്പോൾ, ടീമിന്റെ ഭാഗമായിരുന്ന മിന്നു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി. വൈകാതെ ഇന്ത്യ എ ടീമിന്റെ നായകസ്ഥാനവും മിന്നുവിനെ തേടിയെത്തി. നവംബറിൽ, ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ഇംഗ്ലണ്ട് എ– ഇന്ത്യ എ പരമ്പരയിലാണ് മിന്നു ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായത്. പിന്നാലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും മിന്നുവിന് ഇടം ലഭിച്ചു.

ADVERTISEMENT

മിന്നിയ വർഷം

പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള താരം, ദേശീയ വനിതാ സീനിയർ ടീമിൽ ഇടംനേടുന്ന ആദ്യ കേരള താരം, ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി വനിത, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടുന്ന ആദ്യ മലയാളി– 2023ൽ മിന്നു മണിയിലൂടെ കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. തുടർച്ചയായി രണ്ടാം തവണയും വനിതാ പ്രിമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ പ്രതിനിധീകരിച്ച മിന്നു, നിലവിൽ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയയായ ഓൾറൗണ്ടർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

English Summary:

Manorama Sports Star 2023 Candidates

Show comments