ന്യൂഡൽഹി∙ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളി കാണനെത്തി ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ആൺസുഹൃത്ത് പലാഷ് മുച്ചാൽ. സ്മൃതി മന്ഥാനയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പലാഷ് ആർസിബിയുടെ വിജയം ആഘോഷിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളി കാണനെത്തി ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ആൺസുഹൃത്ത് പലാഷ് മുച്ചാൽ. സ്മൃതി മന്ഥാനയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പലാഷ് ആർസിബിയുടെ വിജയം ആഘോഷിച്ചത്. ‘ഈ സാല കപ്പ് നംദു’ എന്ന തലക്കെട്ടും പലാഷ് മുച്ചാൽ ചിത്രത്തിനു നൽകിയിരുന്നു.

Read Also: പഞ്ചാബിന് എല്ലാമുണ്ട്, പക്ഷേ കപ്പു മാത്രം ഇല്ല; ധോണിയെ യാത്രയാക്കാൻ ചെന്നൈയ്ക്കു വേണം ആറാം കിരീടം

ADVERTISEMENT

പലാഷിനും സമൃതി മന്ഥാനയ്ക്കുമൊപ്പമുള്ള ചിത്രം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഇൻസ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ താരമാണ് ചെഹൽ. ഗായകനും സംഗീത സംവിധായകനുമാണ് പലാഷ് മുച്ചൽ. ബോളിവുഡ് ഗായിക പലക് മുച്ചലിന്റെ സഹോദരനാണ്. പലാഷും സ്മൃതി മന്ഥാനയും പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

നേരത്തേ സ്മൃതി മന്ഥാനയുടെ 27–ാം പിറന്നാൾ ആഘോഷിക്കാൻ പലാഷ് മുച്ചാൽ ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. ഇന്ത്യൻ ടീമിനൊപ്പം ബംഗ്ലദേശ് പര്യടനത്തിലായിരുന്ന സ്മൃതിയെ കാണാനാണ് പലാഷ് അന്ന് ബംഗ്ലദേശിലേക്കു പറന്നത്. ഭൂത്‍നാഥ് റിട്ടേൺസ്, ദിഷ്കിയോൺ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നൽകിയത് പലാഷ് മുച്ചാലാണ്.

ADVERTISEMENT

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയുടെയും കൂട്ടരുടെയും വിജയം. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 113, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്: 115/2. ക്യാപ്റ്റൻ സ്മൃത മന്ഥാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ കപ്പിൽ മുത്തമിട്ടത്.

English Summary:

Smriti Mandhana Posing With Rumoured Boyfriend Palash Muchhal After RCB Win WPL 2024