വിരമിക്കൽ പിൻവലിച്ച് ടെസ്റ്റ് ടീമിൽ, മണിക്കൂറുകൾക്കകം സസ്പെൻഷൻ; ഹസരങ്ക സൺറൈസേഴ്സ് ക്യാംപിലേക്ക്
കൊളംബൊ ∙ വിരമിക്കൽ തീരുമാനം പിൻവലിച്ച് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം ഐസിസി വിലക്ക് നേരിട്ട് ശ്രീലങ്കൻ ഓള്‍ റൗണ്ടർ വാനിന്ദു ഹസരങ്ക. ബംഗ്ലദേശിനെതിരായ രണ്ടു മത്സര പരമ്പരയിൽ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ താരം ഐപിഎല്‍ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം ചേരും. എന്നാൽ

കൊളംബൊ ∙ വിരമിക്കൽ തീരുമാനം പിൻവലിച്ച് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം ഐസിസി വിലക്ക് നേരിട്ട് ശ്രീലങ്കൻ ഓള്‍ റൗണ്ടർ വാനിന്ദു ഹസരങ്ക. ബംഗ്ലദേശിനെതിരായ രണ്ടു മത്സര പരമ്പരയിൽ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ താരം ഐപിഎല്‍ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം ചേരും. എന്നാൽ താരത്തെ ആദ്യ മത്സരങ്ങളിൽ കളത്തിൽ ഇറക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഹസരങ്കയെ ഐസിസി വിലക്കിയത്. അംപയറുടെ തീരുമാനത്തോട് കയര്‍ത്തതാണ് വിനയായത്.
ബംഗ്ലദേശിനെതിരെ 37–ാം ഓവർ പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു സംഭവം. അംപയറോട് കയർത്തതിനു പുറമെ സ്വന്തം ക്യാപ് ദേഷ്യത്തോടെ പിടിച്ചുവാങ്ങിയാണ് താരം ഫീൽഡിലേക്ക് മടങ്ങിയത്. ഐസിസിയുടെ പെരുമാറ്റച്ചട്ട പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 2.8 ആണ് ഹസരങ്ക ലംഘിച്ചത്. ഒരു രാജ്യാന്തര മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തോട് എതിരഭിപ്രായം ഉയര്‍ത്തുന്നവരെയും അവരെ പിന്തുണക്കുന്നവരെയും ശിക്ഷിക്കുന്ന നിയമമാണിത്. ഇതുപ്രകാരം അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലോ, നാല് ഏകദിന, ട‌്വന്റി20 മത്സരങ്ങളിലോ വിലക്ക് എന്നതായിരുന്നു ഐസിസിയുടെ ശിക്ഷാനടപടി. ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക. വിലക്കിനു പുറമെ മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും 3 ഡീമെരിറ്റ് പോയിന്റും ഹസരങ്കയ്ക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം ടെസ്റ്റിൽനിന്ന് വിരമിച്ച ഹസരങ്ക ചൊവ്വാഴ്ചയാണ് ടീമിലേക്ക് തിരിച്ചെത്തുന്നതായി അറിയിച്ചത്. എന്നാൽ ഇത് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ താരത്തിന് മത്സരങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള ലങ്കയുടെ തന്ത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പിനു മുൻപ് വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര മാത്രമാണ് ലങ്കയ്ക്കുള്ളത്. കളിച്ചില്ലെങ്കിൽ ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങൾ നഷ്ടമാകും. ഇതോടെ ടെസ്റ്റ് ടീമിൽ ഹസരങ്കയെ ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. എന്നാൽ ടെസ്റ്റിലേക്ക് തിരിച്ചെത്താൻ ഹസരങ്ക നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നതായാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബേർഡിന്റെ വിശദീകരണം.
ഐപിഎല്ലിൽ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹസരങ്കയെ ടീമിൽ എത്തിച്ചത്. ശനിയാഴ്ച കൊൽത്തയ്ക്കെതിരെയാണ് സീസണിൽ അവരുടെ ആദ്യ മത്സരം. 27ന് മുംബൈ ഇന്ത്യൻസ്, 31ന് ഗുജറാത്ത് ടൈറ്റൻസ് ടീമുകളെയും ഹൈദരാബാദ് നേരിടും.