ടോസ് കിട്ടാൻ എന്തു ടെക്നിക്കാണ് ഉപയോഗിക്കുന്നത്? കോയിൻ നോക്കുക മാത്രമാണു ചെയ്തതെന്ന് സഞ്ജു
ജയ്പൂർ∙ ഐപിഎല്ലിൽ ടോസ് ലഭിക്കാൻ എന്തു ടെക്നിക്കാണു സഞ്ജു ഉപയോഗിക്കുന്നതെന്നു ചോദിച്ച് അവതാരകൻ സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടോസിനിടെയാണ് മഞ്ജരേക്കറുടെ തമാശരൂപത്തിലുള്ള ചോദ്യം.

ജയ്പൂർ∙ ഐപിഎല്ലിൽ ടോസ് ലഭിക്കാൻ എന്തു ടെക്നിക്കാണു സഞ്ജു ഉപയോഗിക്കുന്നതെന്നു ചോദിച്ച് അവതാരകൻ സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടോസിനിടെയാണ് മഞ്ജരേക്കറുടെ തമാശരൂപത്തിലുള്ള ചോദ്യം. ടോസില്‍ നാണയം മുകളിലേക്ക് ടോസ് ചെയ്തത് സഞ്ജുവായിരുന്നു. ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുല്‍ ഹെഡ്സ് വിളിച്ചു.
രാജസ്ഥാൻ ടോസ് ജയിച്ചതോടെയാണ് സഞ്ജയ് മഞ്ജരേക്കർ തമാശ പറഞ്ഞത്. എന്നാൽ പുതിയ കോയിൻ ആയതിനാൽ വെറുതെ നോക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു സഞ്ജു നൽകി മറുപടി. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിദേശ താരങ്ങളുമായാണ് രാജസ്ഥാൻ ആദ്യ മത്സരത്തിനിറങ്ങുന്നത്. പേസർ ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്മിയർ, ജോസ് ബട്‍ലർ എന്നിവർ പ്ലേയിങ് ഇലവനിലുണ്ട്.
പുതിയ സീസണിൽ ടീമിനൊപ്പം ചേർന്ന ആവേശ് ഖാനും കളിക്കും. യുവതാരങ്ങളായ റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവർ മധ്യനിരയ്ക്കു കരുത്താകും. ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും ഇന്നിങ്സ് ഓപ്പൺ ചെയ്യും. നാലു വിദേശ താരങ്ങളുമായാണ് ലക്നൗ കളിക്കുന്നത്. ക്വിന്റൻ ഡികോക്ക്, നിക്കോളാസ് പുരാൻ, മാർകസ് സ്റ്റോയ്നിസ്, നവീൻ ഉൾ ഹഖ് എന്നിവർ പ്ലേയിങ് ഇലവനിലുണ്ട്. മലയാളി താരം ദേവ്ദത്ത് പടിക്കലും കളിക്കുന്നുണ്ട്.