സായ് സുദർശനും മില്ലറും തിളങ്ങി, ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് വിജയം
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു ബോളുകൾ ബാക്കി നി
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു ബോളുകൾ ബാക്കി നി
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു ബോളുകൾ ബാക്കി നി
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു ബോളുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് എത്തി. സ്കോർ– സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168.
മറുപടി ബാറ്റിങ്ങിൽ 36 പന്തിൽ 45 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. മധ്യനിരയിൽ ഡേവിഡ് മില്ലർ 44 റൺസുമായി പുറത്താകാതെനിന്നു. ഓപ്പണർ വൃദ്ധിമാൻ സാഹ 13 പന്തിൽ 25 റൺസെടുത്തു തിളങ്ങി. ജയത്തോടെ നാലു പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു കളി മാത്രം ജയിച്ച ഹൈദരാബാദ് രണ്ടു പോയിന്റുമായി ആറാമതാണ്.
ഹൈദരാബാദ് എട്ടിന് 162
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഹൈദരാബാദ്, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പതറിപ്പോയി. 20 പന്തിൽ 29 റൺസെടുത്ത അഭിഷേക് ശര്‍മയും, 14 പന്തിൽ 29 റണ്‍സെടുത്ത അബ്ദുൽ സമദുമാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർമാർ.
ട്രാവിസ് ഹെഡ് (14 പന്തിൽ 19), മയാങ്ക് അഗർവാൾ (17 പന്തിൽ 16), എയ്ഡൻ മർക്‌റാം (19 പന്തിൽ 17), ഹെന്‍റിച് ക്ലാസൻ (13 പന്തിൽ 24), ഷഹബാസ് അഹമ്മദ് (20 പന്തിൽ 22) എന്നിവരാണ് ഹൈദരാബാദ് നിരയിലെ മറ്റു പ്രധാന സ്കോറർമാര്‍. മികച്ച തുടക്കം ലഭിച്ചിട്ടും വലിയൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഹൈദരാബാദ് ബാറ്റർമാരെ ഗുജറാത്ത് ബോളർമാർ അനുവദിച്ചില്ല. ടൈറ്റൻസിനായി മോഹിത് ശർമ മൂന്നു വിക്കറ്റുകൾ നേടി.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍– ട്രാവിസ് ഹെഡ്, മയാങ്ക് അഗർവാൾ, അഭിഷേക് ശർമ, എയ്ഡൻ മർക്റാം, ഹെർറിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, മയാങ്ക് മാര്‍ക്കണ്ഡെ, ജയ്ദേവ് ഉനദ്ഘട്ട്.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അസ്മത്തുല്ല ഒമർസായി, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, ദർശന്‍ നൽകണ്ടെ, നൂർ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശർമ.